advertisement

Fact Check: ശരിക്കും അൽഗോരിതം മാറ്റിയോ? ഫേസ്ബുക്ക് എന്തു പറയുന്നു?

Last Updated:
അൽഗോരിതത്തിൽ മാറ്റം വരുത്തിയതുകൊണ്ടാണ് 25 പേരുടെ മാത്രം പോസ്റ്റുകൾ കാണിക്കുന്നതെന്നുമായിരുന്നു അഭ്യൂഹം ശക്തമായത്
1/5
 'പ്രിയപ്പെട്ടവരെ, ഈ പോസ്റ്റ് നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ചെറിയ കമന്‍റോ, ഹലോ സ്റ്റിക്കറോ, കുത്തോ(.), കോമയോ(,) നൽകൂ'- ഫേസ്ബുക്ക് അൽഗോരിതം മാറ്റിയെന്ന തരത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി ഇത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത് നൂറുകണക്കിന് പോസ്റ്റുകളാണ്. 5000 സുഹൃത്തുക്കളെ വരെ ഉൾപ്പെടുത്താവുന്ന ഒരു അക്കൌണ്ടിൽ ഇപ്പോൾ പരമാവധി 25 പേരുടെ പോസ്റ്റുകൾ മാത്രമെ ന്യൂസ് ഫീഡിൽ കാണിക്കുകയുള്ളുവെന്ന അഭ്യാഹം പരന്നതിനെത്തുടർന്നാണ് സുഹൃത്തുക്കളോട് കുത്തും കോമയും ഇടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ വ്യാപകമായത്.

2/5
 ഒരു ഉപയോക്താവ് ഫോളോ ചെയ്തിട്ടുള്ളതും അയാൾ ലൈക്ക് ചെയ്തിട്ടുള്ളതും മുൻഗണന നൽകിയിട്ടുള്ളതുമായ പോസ്റ്റുകൾ ന്യൂസ് ഫീഡിൽ കാണിക്കുന്നതിനായി ഒരു അൽഗോരിതം ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിൽ മാറ്റം വരുത്തിയതുകൊണ്ടാണ് 25 പേരുടെ മാത്രം പോസ്റ്റുകൾ കാണിക്കുന്നതെന്നുമായിരുന്നു അഭ്യൂഹം ശക്തമായത്. ഇതിൽ എത്രത്തോളം വാസ്തവമുണ്ട്. ഫേസ്ബുക്ക് തന്നെ ഇക്കാര്യത്തിൽ വിശദീകരണം നേരത്തെ തന്നെ നൽകിയതാണ്. അത് എന്താണെന്ന് നോക്കാം.

3/5
 2017ൽ ഇത്തരമൊരു പ്രശ്നമുണ്ടായപ്പോഴായിരുന്നു ഫേസ്ബുക്ക് വിശദീകരണം നൽകിയത്. 25 സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രമായി ന്യൂസ് ഫീഡ് പരിമിതപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഫേസ്ബുക്ക് വിശദീകരിച്ചത്. ഒരുകൂട്ടം സുഹൃത്തുക്കളുടെ ന്യൂസ് ഫീഡ് മാത്രം കാണിക്കുകയെന്നത് ബിസിനസ് സങ്കൽപങ്ങൾക്ക് യോജിച്ചതല്ല. ആസ്വാദ്യകരമായ അനുഭവം ലഭിക്കുന്നില്ലയെങ്കിൽ ഉപയോക്താക്കൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കുറയും. അതേസമയം അൽഗോരിത മാറ്റങ്ങൾ ഫീഡിൽ വ്യത്യാസമുണ്ടാക്കിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് ഫേസ്ബുക്ക് സമ്മതിക്കുന്നു. എന്നാൽ അത് വ്യക്തികളെ പരിമിതപ്പെടുത്തിക്കൊണ്ടല്ല. മറിച്ച് ഒരു ഉപയോക്താവിന് താൽപര്യമുള്ള വിഷയങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയാണ് അൽഗോരിതം പ്രവർത്തിക്കുന്നതെന്നും ഫേസ്ബുക്ക് പറയുന്നു.

4/5
 ഒരു ഉപയോക്താവ് നിരന്തരം പ്രതികരിക്കുന്ന സുഹൃത്തുക്കളുടെ പോസ്റ്റുകളായിരിക്കും ന്യൂസ് ഫീഡിൽ ആദ്യമാദ്യം കാണിക്കുക. അതിനുശേഷം താഴേക്ക് സ്ക്രോൾ ചെയ്തെങ്കിൽ മാത്രമെ മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാനാകൂ. കമന്‍റ്, ലൈക്ക്, മെസേജ് എന്നിവയിലൂടെ നിരന്തരം ഇടപെടുന്ന സുഹൃത്തുക്കളുമായി ഒരു ഉപയോക്താവിന്‍റെ ഇന്‍റ്രാക്ഷൻ മെട്രിക്സ് ഉയർന്നുനിൽക്കുകയും ആ വ്യക്തികളുടെ പോസ്റ്റുകൾ ഉപയോക്താവിന്‍റെ ന്യൂസ് ഫീഡിൽ മുൻഗണനയോടെ പ്രത്യക്ഷമാകുകയും ചെയ്യും.

5/5
Facebook
2017ൽ അമേരിക്കയിൽ ഉടനീളം പ്രചരിച്ച പോസ്റ്റുകളുടെ പരിഭാഷയാണ് ഇപ്പോൾ കുത്തും കോമയും കമന്‍റും ഇടുമോയെന്ന് അഭ്യർഥിച്ചുകൊണ്ട് മലയാളത്തിൽ കറങ്ങിനടക്കുന്നത്. ഇത് ശരിയല്ലെന്ന് പലതവണ ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഒരു ഉപയോക്താവ് നിരന്തരം ഇടപെടുന്നവരുടെ പോസ്റ്റുകൾക്ക് മുൻഗണന നൽകുന്ന തരത്തിലാണ് അൽഗോരിതം ക്രമീകരിച്ചിട്ടുള്ളത്.
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement