ഉപയോക്താക്കളെ സന്തോഷിപ്പിക്കാന്‍ ആപ്പിൾ; ഐഫോൺ 16 സിരീസ് വില സൂചനകള്‍ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
സെപ്റ്റംബർ 9നാണ് ടെക് ലോകം കാത്തിരിക്കുന്ന മഹാ ഇവന്‍റ് നടക്കുക
advertisement
advertisement
advertisement
ആപ്പിൾ പുതിയ മോഡൽ ഫോണുകൾ അതിവേഗ ചാർജിങ് വാഗ്ദാനം ചെയ്യുന്നതിൽ വ്യക്തതയില്ല.ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഫോണുകളുടെ വിലവിവരങ്ങള്‍ ഇതിനകം ചോര്‍ന്നിട്ടുണ്ട്. ഐഫോൺ 16ന്‍റെ അടിസ്ഥാന മോഡലിന് 799 ഡോളർ (ഇന്ത്യയിൽ ഏകദേശം 67,100 രൂപ) വില വരുമെന്നാണ് സൂചന. ഐഫോൺ 16 പ്ലസിന് 899 ഡോളർ (ഏകദേശം 75,500 രൂപ) ചിലവാകും.
advertisement
256 ജിബി ഉള്ള ഐഫോണ്‍ 16 പ്രോയുടെ വില $1,099 (ഏകദേശം 92,300 രൂപ) ആയിരിക്കാം. അതേ സ്റ്റോറേജുള്ള ഐഫോൺ16 പ്രോ മാക്സിന് വില $1,199 (ഏകദേശം 1,00,700 രൂപ) മുതൽ ആരംഭിക്കുമെന്ന് സൂചനയുണ്ട്.ഐഫോൺ 16 സീരീസ് ലോഞ്ച് ഇവന്‍റ് ഓണ്‍ലൈനില്‍ കാണാൻ താൽപര്യമുള്ളവർക്കായി ലൈവ് സ്ട്രീമിങ്ങുണ്ടാകും. ഇന്ത്യയിൽ, ഐഫോൺ 16 ഇവന്‍റ് എല്ലാ തവണത്തേയും പോലെ രാത്രി 10:30നാണ് ആരംഭിക്കുന്നത്.
advertisement