advertisement

വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ പി‌ കെ ശശിയെ സിപിഎം പുറത്താക്കി

Last Updated:

ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവെൻഷനിൽ ശശി നടത്തിയത്

Rapid Read
പി കെ ശശി
പി കെ ശശി
പാലക്കാട്: ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പി കെ ശശിയെ പാർട്ടി പുറത്താക്കി. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിലായിരുന്നു കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവെൻഷനിൽ ശശി നടത്തിയത്. ഇതോടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും പി കെ ശശി പറഞ്ഞിരുന്നു. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്. ഞങ്ങൾ നിർബന്ധിതരായതാണ്. ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തി. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് ശശി ആരോപിച്ചു. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കിൽ പാർട്ടിയിൽ തുടരാനില്ല. പാർട്ടിയിൽ ഒരിക്കലുമില്ലാത്ത രീതിയിൽ പണപ്പിരിവ് നടക്കുകയാണ്. പാർട്ടിയിൽ നിന്നു പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്നും ശശി പറഞ്ഞു. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്ത്തി. ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും ശശി പറഞ്ഞു.
advertisement
ഇതും വായിക്കുക: പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ പി കെ ശശി; 'തീവ്രത'യോടെ സ്വീകരിച്ച് പ്രവർത്തകർ
സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേർ വരുംദിവസങ്ങളിൽ വിമതവിഭാഗത്തിനൊപ്പം ചേരുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു. പി കെ ശശിക്കെതിരെ ഉയർന്ന പരാതികൾ വ്യാജമാണെന്നും സതീഷ് പറഞ്ഞു.
രണ്ടു വർഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി കെ ശശി കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാർട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കൾ പറയുന്നത്. വിമതരുടെ നീക്കം തടയാൻ കുറച്ചു ദിവസമായി ലോക്കൽ കമ്മിറ്റി മുതൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ട്.
advertisement
Summary: In a swift disciplinary move, the CPM has expelled PK Sasi from its primary membership shortly after he inaugurated a convention of party rebels at the Parvati Kalyana Mandapam in Palakkad. The decision marks a formal split following months of internal friction. During the convention, PK Sasi declared the gathering was not a "rebel meet" but a "convention of Communists with self-respect." He stated that they were forced into this position due to the current state of the party in the district.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ പി‌ കെ ശശിയെ സിപിഎം പുറത്താക്കി
Next Article
advertisement
പാകിസ്ഥാൻ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വർക്ക് ഫ്രം ഹോമിലേക്ക് 
പാകിസ്ഥാൻ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വർക്ക് ഫ്രം ഹോമിലേക്ക് 
  • ഹോർമുസ് കടലിടുക്കിൽ ചരക്കുനീക്ക തടസ്സം മൂലം പാകിസ്ഥാൻ രാജ്യവ്യാപക വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നു

  • ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന വിതരണം സുസ്ഥിരമായി നിലനിർത്താൻ പാകിസ്ഥാൻ മുൻകരുതൽ പദ്ധതികൾ സ്വീകരിക്കുന്നു

  • പാക് സർക്കാർ ട്രാൻസ്പോർട്ട് നിയന്ത്രണങ്ങളും പുതിയ വിതരണ മാർഗങ്ങളും പരിഗണിക്കുന്നു.

View All
advertisement