advertisement

കുടുംബശ്രീയുടെ അഭിമാനമായി സ്മിത: ദേശീയതലത്തിൽ മികച്ച നാച്ചുറൽ ഫുഡ് യൂണിറ്റായി കണ്ണൂരിലെ സംരംഭം

Last Updated:

പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായി കണ്ണൂരിലെ കുടുംബശ്രീ ഭക്ഷ്യ യൂണിറ്റ്. ഹരിയാനയില്‍ വെച്ച് നടന്ന ആജീവിക സരസ് മേളയില്‍ ഒന്നാം സ്ഥാനം.

അവാർഡുമായി സ്മിത
അവാർഡുമായി സ്മിത
പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായി മാറി കണ്ണൂരിലെ കുടുംബശ്രീ ഭക്ഷ്യ യൂണിറ്റ്. ഹരിയാന ഗുരുഗ്രാമില്‍ വെച്ച് നടന്ന ആജീവിക സരസ് മേളയില്‍ പാന്‍ ഇന്ത്യ ലെവല്‍ നാച്ചുറല്‍ ഫുഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. കേരളത്തെ പ്രതിനിധികരിച്ചു പോയ കണ്ണൂര്‍ കുടുംബശ്രീ സംരംഭമായ സ്മിത ഫുഡ് പ്രോഡക്റ്റ്‌സ്. സൂര്യ എസ് എച് ജി ഗ്രൂപ്പ് അംഗമായ സ്മിത ചെറിയ രീതിയില്‍ വീട്ടില്‍ നിന്ന് തുടങ്ങിയ സംരംഭം ഇന്ന് കുടുംബശ്രീ മിഷൻ്റെ തന്നെ അഭിമാനമായിരിക്കുന്നു.
വിപണന സാധ്യത കൂടുതലുള്ള ചക്കയുടെ മൂല്യ വര്‍ധിത ഉല്‍പ്പനങ്ങളായ ചക്കപ്പൊടി, ഇടിചക്കപൊടി, ചക്ക കുരു പൊടി, ചക്ക കുരു അവലോസ് പൊടി, ചക്ക ജാം, ചക്ക സ്‌ക്വാഷ, തുടങ്ങി ചക്ക പുട്ട് പൊടി, കപ്പ പുട്ട് പൊടി, മധുര കിഴങ്ങ് പുട്ട് പൊടി, ക്യാരറ്റ് പുട്ട് പൊടി എന്നീ പുട്ട് പൊടികളും ഇഞ്ചി, മുരിങ്ങ, കറിവേപ്പില വെളുത്തുള്ളി, കാന്താരി മുളക് നെല്ലിക്ക, എന്നിവയുടെ പൊടികളും വിവിധ തരം വെജ്, നോണ്‍ വെജ് അച്ഛാറുകള്‍, ഇടി ഇറച്ചി എന്നിവയും പാക്കറ്റ് ആക്കി വിപണനം നടത്തുന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങി വീട്ടില്‍ തന്നെ ഡി ഹൈഡ്രെറ്റിങ് മെഷീന്‍ ഉപയോഗിച്ച് ഉണക്കി പാക്കറ്റ് ആക്കി വിപണനവും നടത്തി വരികയാണ്.
advertisement
ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന സരസ് ആജീവിക മേളയില്‍ 46 തരം ഉല്‍പ്പന്നങ്ങളാണ് വിപണനത്തിന് കൊണ്ട് പോയത്. ഇന്ത്യയില്‍ നടക്കുന്ന ഇനിയുള്ള മുഴുവന്‍ സരസ് മേളകളിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കണം എന്നാണ് ആഗ്രഹം സ്മിതയുടെ ആഗ്രഹം. തൻ്റെ ഭക്ഷ്യ ഉത്പന്നങ്ങള്‍ കുടുംബശ്രീയുടെ സഹായത്തോടെ വിദേശത്തേക്ക് വിപണനം നടത്താനുള്ള ഒരുക്കത്തിലാണ് സ്മിത.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കുടുംബശ്രീയുടെ അഭിമാനമായി സ്മിത: ദേശീയതലത്തിൽ മികച്ച നാച്ചുറൽ ഫുഡ് യൂണിറ്റായി കണ്ണൂരിലെ സംരംഭം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement