iQOO 13 : കിടിലൻ ലൂക്കും പ്രീമിയം സ്ക്രീൻ ഡിസൈനും ; ലോഞ്ചിനൊരുങ്ങി 'ഐക്യൂ' 13

Last Updated:
ഐക്യൂവിന്റെ ഏറ്റവും പുതിയായ ഫോണായ 13 സീരീസ് വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യും
1/5
 ടെക്ക് ലോകത്ത് ഇപ്പോൾ പുതിയ സ്മാർട്ട്ഫോണുകളുടെ വരവിന്റെ കാലമാണ്.ഓപ്പോ,സാംസങ് , വിവോ , റിയൽമി തുടങ്ങിയ ചൈനീസ് ബ്രാൻഡുകൾ എല്ലാം തന്നെ തങ്ങളുടെ പുതിയ മോഡലുകളും സീരീസുകളും പരിചയപ്പെടുത്തി കഴിഞ്ഞു.ഇപ്പോൾ പുതുതായി അവതരിപ്പിക്കുന്ന ഫോണുകൾ ഒക്കെതന്നെയും പ്രീമിയം ഡിസൈനുകളിൽ ഉള്ളതാണ് എന്നതാണ് മറ്റൊരു സവിശേഷത .ഇപ്പോൾ ഇതാ ഐക്യൂവിന്റെ പ്രീമിയം മോഡലുകളുടെ ചിത്രങ്ങൾ ചോർന്നിരിക്കുകയാണ്.

advertisement
2/5
 'ഐക്യൂ'വിന്റെ ഏറ്റവും പുതിയായ ഫോണായ 13 സീരീസ് വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യുമെന്നാണ് ഏറ്റവും പുതുതായി കിട്ടുന്ന വിവരം. എന്നാൽ അതിന് മുൻപേത്തന്നെ ഫോണിന്റെ ചിത്രങ്ങൾ ലീക്കായത് ഫോണുകളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമോ എന്ന് അറിയേണ്ടതുണ്ട്.

3/5
 ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയിലാണ് ഫോണിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഫോണിന്റെ സ്ക്രീൻ ഡിസൈൻ കിടിലനാണ്. മികച്ച ഒതുക്കവും സ്ക്രീൻ കളറും ഉള്ള ഫോണിൽ അപ്പ്ളിക്കേഷനുകളുടെ അലൈൻമെൻ്റും ഫോണിനെ കാഴ്ചയിൽ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.

4/5
 ഫോണിന്റെ വോള്യം ബട്ടണും ലോക്ക് ബട്ടണും വലതുവശത്താണുള്ളത്. BOE നെക്സ്റ്റ് ജനെറേഷൻ ഡിസ്പ്ളേയും, 2കെ റിസൊല്യൂഷനുമാണ് ഫോണിലുണ്ടാകുക എന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ക്വാൽകോമിന്റെ നെക്സ്റ്റ് ജനറേഷൻ ചിപ്സെറ്റുമായാണ് ഫോൺ എത്തുക.16 ജിബി റാമും, 512 ജിബി ഇൻബിൽറ്റുമായാണ് ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റി.

5/5
 50 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ സവിശേഷത. സെൽഫി ക്യാമറ 32 മെഗാപിക്സലാണ്. 6,150mAhന്റെ കിടിലൻ ബാറ്ററിയാണ് ഫോണിലുള്ളത്. 100 വാട്ട്സ് ഫാസ്റ്റ് ചാർജിങ്ങുമുണ്ട്.എന്നാൽ ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Love Horoscope September 22 |നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുക; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം
നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുക; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം
  • നിങ്ങളുടെ പങ്കാളിയോട് ഇന്ന് നിങ്ങളുടെ ഹൃദയം തുറന്നിരിണം

  • യഥാര്‍ത്ഥ സ്‌നേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മെച്ചപ്പെടുത്തുക

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 22-ലെ പ്രണയഫലം അറിയാം

View All
advertisement