advertisement

ബാലതാരമായി തിളങ്ങിയ ഹരിമുരളി മരിച്ച നിലയിൽ

Last Updated:

സിനിമയുടെ അണിയറയിൽ സജീവമാകാൻ ഒരുങ്ങവെയാണ് അപ്രതീക്ഷിതമായ ഈ വേർപാട് സംഭവിച്ചിരിക്കുന്നത്

ഹരിമുരളി
ഹരിമുരളി
കണ്ണൂർ: ബാലനടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാലര വയസ്സുള്ളപ്പോൾ മിനിസ്‌ക്രീനിലൂടെയാണ് ഹരിമുരളി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഹരിമുരളിയിലെ ബാലതാരത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തുടർന്ന് മാടമ്പി, അണ്ണൻ തമ്പി തുടങ്ങി പതിനഞ്ചോളം ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത അദ്ദേഹം, പിന്നീട് 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷത്തിൽ തിരിച്ചെത്തിയിരുന്നു.
പഠനത്തിന് ശേഷം സിനിമയുടെ പിന്നണി പ്രവർത്തനങ്ങളിലാണ് ഹരിമുരളി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രശസ്ത താരം ഗണപതി, സംവിധായകൻ ചിദംബരം എന്നിവരുടെ അടുത്ത ബന്ധു കൂടിയാണ് ഹരിമുരളി. സിനിമയുടെ അണിയറയിൽ സജീവമാകാൻ ഒരുങ്ങവെയാണ് അപ്രതീക്ഷിതമായ ഈ വേർപാട് സംഭവിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ബാലതാരമായി തിളങ്ങിയ ഹരിമുരളി മരിച്ച നിലയിൽ
Next Article
advertisement
പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് നേതൃത്വം നൽകിയവർക്കെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്
പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് നേതൃത്വം നൽകിയവർക്കെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്
  • പ്രായപൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് നേതൃത്വം നൽകിയവർക്കെതിരെ VHP പരാതി നൽകി

  • മോണാലിസയ്ക്ക് 17 വയസ്സ് മാത്രമാണെന്ന മാതാവിന്റെ സ്ഥിരീകരണം വിവാദം ശക്തമാക്കുന്നതായി റിപ്പോർട്ട്

  • POCSO നിയമം ഉൾപ്പെടെ വിവിധ നിയമങ്ങൾ പ്രകാരം കേസെടുക്കണമെന്ന് VHP പോലീസിന് ഇ-മെയിൽ വഴി ആവശ്യപ്പെട്ടു

View All
advertisement