ഫോണിന്റെ താഴ്ഭാഗത്തായിട്ടാണ് നാനോ സിം സ്ലോട്ട്, യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ട്, സ്പീക്കറുകള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നത്. സ്പീക്കറുകളുടെ പെര്‍ഫോര്‍മന്‍സും അതിശയിപ്പിക്കുന്നതാണ്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോംപസ്, മാഗ്നറ്റോമീറ്റര്‍, ഗൈറോസ്‌കോപ്പ് ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിലെ പ്രധാന സെന്‍സറുകള്‍.
ക്യാമറ ക്വാളിറ്റി - ട്രിപ്പിള്‍ ക്യാമറ സംവിധാനത്തില്‍ പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് ഫോണാണ് വണ്‍പ്ലസ് 11 5ജി. 50 എംപിയുള്ള പ്രൈമറി ക്യാമറ. 48 എംപിയുള്ള ഒരു ക്യാമറ. 32 എംപിയുള്ള മറ്റൊരു ക്യാമറ. എന്നിങ്ങനെയാണ് ഈ ഫോണിലെ ക്യാമറകൾ. സെല്‍ഫികള്‍ എടുക്കാനായി ഫ്രണ്ട് ക്യാമറയും സെറ്റ് ചെയ്തിട്ടുണ്ട്. 16എംപിയുള്ളതാണ് ഈ ക്യാമറ.
വണ്‍പ്ലസ് പെര്‍ഫോമന്‍സ് - 100w സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള ഈ ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഫുള്‍ ചാര്‍ജ് ചെയ്ത ഫോണിന് ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനാകും.100w യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു അനുഗ്രഹമാണ്. ഇതിലൂടെ 25 മിനിറ്റിനുള്ളില്‍ തന്നെ ഫോണ്‍ 0 -100 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഗെയിമിംഗ് സമയത്ത് ഫോണ്‍ ചൂടാകും എന്ന പ്രശ്‌നവുമില്ല. എന്നാല്‍ അമിതമായ ഉപയോഗത്തിന് ശേഷം ഫോണ്‍ ചൂടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.