Oppo Find X8 series : 'ഐഫോണ്‍16 ഫീച്ചറുമായി ഒപ്പോ ഫൈന്‍ഡ് എക്‌സ് 8 സീരിസ് '; കാരണം വ്യക്തമാക്കി കമ്പനി
- Published by:Sarika N
- news18-malayalam
Last Updated:
ഐഫോണ്‍ 16 സിരീസില്‍ നിന്ന് വ്യത്യസ്തമായി ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ മാത്രമേ കഴിയൂ
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരീസ് ആയ ഐഫോൺ 16ന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഡിസൈനിലും ക്യാമറയിലും മറ്റും ചില മാറ്റങ്ങളുമായി ആണ് പുതിയ മോഡൽ എത്തിയത്. ഇപ്പോഴിതാ ഐഫോൺ 16ൽ ഉണ്ടായിരുന്ന ഒരു ഫീച്ചറിനെ തങ്ങളുടെ പുതിയ ഫോണിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഓപ്പോ. ഐഫോൺ 16ൽ പുതിയ ഫീച്ചറായ 'ക്യാപ്ച്ചർ' ബട്ടണിനെ ആപ്പിൾ അവതരിപ്പിച്ചിരുന്നു. ആ ഫീച്ചറാണ് ഇപ്പോൾ പുതിയ ഓപ്പോ ഫൈൻഡ് എക്സ് 8ൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 24നാണ് എക്സ് 8ന്റെ ലോഞ്ച്.
advertisement
എന്തുകൊണ്ട് ക്യാപ്ച്ചർ ബട്ടൺ ഉൾപ്പെടുത്തിയെന്ന് കമ്പനിയുടെ പ്രോഡക്ട് മാനേജർ ആയ ഷൗ യിബാവോ വ്യക്തമാക്കുന്നുണ്ട്. സ്ക്രീനിലെ ക്യാപ്ച്ചർ ബട്ടണ്‍ ഉപയോഗിക്കുന്നത് ഇപ്പോൾ നിരവധി ആളുകൾക്കു അസൗകര്യമുണ്ടാക്കുന്നുണ്ട്. പലപ്പോഴും വൈഡ് സ്ക്രീനിലെ ക്യാപ്ച്ചർ ബട്ടണുകൾ മൂലം ഫോൺ ഷേക്ക് ആകുകയോ, ഫോട്ടോ വൃത്തിയിൽ ലഭിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇവ മാത്രമല്ല, മഞ്ഞുകാലത്തും മറ്റും ഗ്ലൗസുകളിട്ട കൈകൊണ്ട് പ്രസ് ചെയ്യുമ്പോള്‍ ഈ ക്യാപ്ച്ചർ ബട്ടണുകൾ കൃത്യമായി വർക്ക് ചെയ്യാറില്ല. യാത്രകൾ പോകുമ്പോൾ വെള്ളവും പൊടിയും വീണാലും ഇതുതന്നെയാകും അവസ്ഥ. അതുകൊണ്ടാണ് ക്യാപ്ച്ചർ ബട്ടൺ ഉൾപെടുത്തിയതെന്നാണ് ഷൗ യിബാവോ പറയുന്നത്.
advertisement
എന്നാൽ ഐഫോണിന്റെ ക്യാപ്ച്ചർ ബട്ടണുകളേപ്പോലെയാകില്ല ഓപ്പോയിലേത് എന്നും യിബാവോ വ്യക്തമാക്കുന്നുണ്ട്. ഐഫോണിന്റെ ക്യാപ്ച്ചർ ബട്ടണുകളിലൂടെ ക്യാമറ സെറ്റിങ്ങ്സുകൾ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാം. എന്നാൽ എക്സ് 8ൽ അതിന് കഴിയില്ല. ഫോട്ടോ എടുക്കാൻ മാത്രമേ സാധിക്കൂ. ഈ ഫീച്ചർ ഫോട്ടോഗ്രാഫിയെ കൂടുതൽ എളുപ്പമാക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.എന്നാൽ ലോഞ്ചിന് മുന്നോടിയായി Oppo Find X8 ഫീച്ചറുകൾ ചോർന്നെന്ന സൂചനകൾ പുറത്തുവരുന്നു. ഓപ്പോയുടെ ലീക്കായ പുതിയ മോഡലിൻ്റെ സവിശേഷതകൾ വിവരിക്കുന്ന വീഡിയോ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
advertisement
എഐ എഞ്ചിനോടുകൂടിയ പുതിയ MediaTek Dimensity 9400 ചിപ്‌സെറ്റാണ് Oppo Find X8നുള്ളതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓപ്പോ ഫൈൻഡ് X8ന് കലണ്ടർ വഴി ഉപയോക്താവിൻ്റെ ഷെഡ്യൂൾ ബുദ്ധിപരമായി തിരിച്ചറിയാനും അതിനെ അടിസ്ഥാനമാക്കി ഒരു ട്രാവലോഗ് ഇഷ്ടമനുസരിച്ച് സൃഷ്‌ടിക്കാനും കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. ജനറേറ്റീവ് എഐ ഫീച്ചറുകളുമായാണ് ഓപ്പോ ഫൈൻഡ് X8 വരുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു ജനറേറ്റീവ് AI- പവർഡ് സ്റ്റിക്കർ ജനറേറ്റർ വഴി ടെക്‌സ്‌റ്റ് അധിഷ്‌ഠിത നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഉപയോക്താവിന് മെസേജിങ്ങ് പ്ലാറ്റ്‌ഫോമുകളിലെ ചാറ്റുകളിൽ സ്റ്റിക്കറുകൾ പങ്കിടാൻ കഴിയുമെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്.
advertisement
ഐഫോണ്‍ 16 സിരീസില്‍ നിന്ന് വ്യത്യസ്തമായി ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഐഫോണ്‍ 16ലെ ക്യാമറ ബട്ടണ്‍ മള്‍ട്ടി ടാസ്‌കിംഗ് കേന്ദ്രീകൃതമായിരുന്നു. ശബ്ദം ക്രമീകരിക്കാനുള്ള വോളിയം ബട്ടണിന് സമാനമായ ബട്ടണാണ് ഫൈന്‍ഡ് എക്‌സ്8 സിരീസില്‍ ഒപ്പോ ഉള്‍പ്പെടുത്തുന്നത്.
advertisement
ഒപ്പോ ഫൈന്‍ഡ് എക്‌സ്8, 1.5കെ റെസലൂഷനിലുള്ള 6.5 ഇഞ്ച് ബിഒഇ ഡിസ്‌പ്ലെയിലാണ് വരാന്‍ സാധ്യത. ഐഫോണ്‍ 16ലെ പോലെ നേര്‍ത്ത ബെസ്സെല്‍സാകും സ്ക്രീനിന് ചുറ്റുമുണ്ടാവുക. സോണി എല്‍വൈറ്റി-600 സെന്‍സറുള്ള 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയോടെയാവും ഫോണ്‍ വരിക. മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്‌സെറ്റും വരുന്ന ഫോണിന് 15 ജിബി റാമും 1 ടിബി സ്റ്റോറേജും വരേയുള്ള ഓപ്ഷനുകള്‍ കാണും. 80 വാട്ട്‌സ് സൂപ്പര്‍വോക് ടൈപ്പ്-സി ചാര്‍ജറോടെ വരുന്ന 5,700 എംഎഎച്ച് ബാറ്ററിയുമാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ്8നുണ്ടാവുക എന്നുമാണ് സൂചന.