രാജ്യത്തെ സമ്പദ്ഘടനയ്ക്ക് പകരംവെയ്ക്കാനില്ലാത്ത സംഭാവനയാണ് റിലയൻസ് നൽകുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നികുതിദായകരാണ് റിലയൻസെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതിയിനത്തിൽ 8368 കോടി രൂപയും ജി.എസ്.ടി, വാറ്റ് ഇനത്തിൽ 69,372 കോടി രൂപയുമാണ് റിലയൻസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.