Smart TV Buying Tips | സ്മാർട് ടിവി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
പഴയ ടിവി മാറ്റി സ്മാർട് ടിവിയിലേക്ക് മാറുന്ന ട്രെൻഡ് വർദ്ധിച്ചിരിക്കുന്നതിനാൽ, സ്മാർട് ടിവി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
Smart TV Buying Tips |  രാജ്യത്ത് ഇത് ഉത്സവ സീസണാണ്. വിജയദശമിയും ദീപാവലിയുമൊക്കെ എത്തിയതോടെ സ്മാർട് ടിവി വിൽപന വർദ്ധിച്ചിട്ടുണ്ട്. ഓൺലൈനിലും മറ്റ് വ്യാപാരശാലകളിലും സ്മാർട് ടിവികൾക്ക് വലിയ ഓഫറുകളാണുള്ളത്. പഴയ ടിവി മാറ്റി സ്മാർട് ടിവിയിലേക്ക് മാറുന്ന ട്രെൻഡും രാജ്യത്ത് വർദ്ധിച്ചിവരുന്നു. ഇവിടെയിതാ, സ്മാർട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയാം.
advertisement
ബജറ്റ്: വിവിധ ബ്രാൻഡുകളിലുള്ള നൂറിലേറെ വേരിയന്‍റുകളിലുള്ള സ്മാർട് ടിവികൾ നമ്മുടെ വിപണിയിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ സ്മാർട് ടിവി വാങ്ങാൻ തീരുമാനിക്കുമ്പോൾ ആദ്യം ബജറ്റ് നിശ്ചയിക്കുകയാണ് വേണ്ടത്. ബജറ്റിന്‍റെ കാര്യത്തിൽ തീരുമാനമായാൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ടിവി വളരെ വേഗത്തിൽ കണ്ടെത്താനാകും.
advertisement
ടിവിയുടെ വലുപ്പം: എത്രത്തോളം വലുപ്പമുള്ള ടിവി വേണം എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാകണം. ടിവിയുടെ വലുപ്പം മുറിയുടെ വലുപ്പത്തിനും നിങ്ങൾ കാണുന്ന ദൂരത്തിനും ആനുപാതികമായിരിക്കണം. വലിയ മുറികൾക്ക് വലിയ ടിവിയാണ് നല്ലത്, എന്നാൽ മുറി ചെറുതാണെങ്കിൽ ടിവിയുടെ വലുപ്പം താരതമ്യേന കുറഞ്ഞിരിക്കുന്നതാണ് നല്ലത്.
advertisement
ദൃശ്യ മികവ്: ദൃശ്യ മികവിന് അനുസൃതമായി പല തരത്തിലുള്ള ഫീച്ചറുകളിൽ സ്മാർട് ടിവി ലഭ്യമാകും. വ്യക്തമായ ചിത്രത്തിന്, കുറഞ്ഞത് 1080p (ഫുൾ എച്ച്‌ഡി) റെസല്യൂഷനുള്ള ടിവി വാങ്ങണം. ബജറ്റ് താങ്ങാനാകുന്നെങ്കിൽ, ഇതിലും മികച്ച ദൃശ്യ നിലവാരത്തിനായി 4K (അൾട്രാ എച്ച്ഡി) ടിവി വാങ്ങുന്നത് പരിഗണിക്കുക.
advertisement
advertisement
advertisement
സ്മാർട്ട് ഫീച്ചറുകൾ: വാങ്ങാൻ ഉദ്ദേശിക്കുന്ന ടിവിയിൽ ലഭ്യമായ സ്മാർട്ട് ഫീച്ചറുകളും ആപ്പുകളും എന്തൊക്കെയാണെന്ന് പരിശോധിക്കണം. നിങ്ങൾ ഉപയോഗിക്കുന്ന സ്ട്രീമിംഗ് സേവനങ്ങൾ (ഉദാ. Netflix, Amazon Prime, Disney+) ഇത് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക. കൂടാതെ, ഇതിന് അലക്‌സാ അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വോയ്‌സ് കൺട്രോൾ ഫീച്ചറുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
advertisement
advertisement
advertisement
advertisement
advertisement