വ്ലോഗർമാർക്കായി കാമറ അവതരിപ്പിച്ച് സോണി. വ്ലോഗർമാരെയും ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടുള്ള പുതിയ ഇസഡ് വി-വൺ എഫ് ഗോടു കാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്. പോക്കറ്റ് സൈസ് കാമറയായ ഇസഡ് വി-വൺ എഫ് സോണിയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
2/ 6
അൾട്രാ വൈഡ് ആംഗിൾ 20 എംഎം പ്രൈം ലെൻസാണ് ക്യാമറക്ക്. വ്ലോഗർമാരുടെ പൂർണമായ ഉപയോഗം ലക്ഷ്യമിട്ടാണ് കാമറ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം 229 ഗ്രാം തൂക്കം മാത്രമാണ് ഭാരം. എൽസിഡി ടച്ച് സ്ക്രീനാണ് കാമറക്ക്.
3/ 6
സോഫ്റ്റ് സ്കിൻ ഇഫക്റ്റ് ഓപ്ഷൻ സവിശേഷത ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്വാഭാവിക സ്കിൻ ടോൺ സൃഷ്ടിക്കുന്നു. പ്രകാശം മാറുന്ന സാഹചര്യങ്ങളിൽ പോലും മുഖങ്ങൾ ഒപ്റ്റിമൽ തെളിച്ചത്തോടെ പിടിച്ചെടുക്കാനും സാധിക്കും.
4/ 6
ഹൈപ്രിസിഷൻ ഫോക്കസിങ്ങിന് 425 കോൺട്രാസ്റ്റ്ഡിറ്റക്ഷൻ എഎഫ് ഫ്രെയിം പോയിന്റുകൾ കാമറയിലുണ്ട്. വിൻഡ് സ്ക്രീൻ ഫീച്ചർ ഉള്ളതിനാൽ ഉയർന്ന നിലവാരമുള്ള ശബ്ദം റെക്കോഡ് ചെയ്യാനാവും. ഉയർന്ന നിലവാരമുള്ള ഓഡിയോയ്ക്കായി മൂന്ന് ബിൽറ്റ്ഇൻ ഡയറക്ഷണൽ ക്യാപ്സ്യൂൾ മൈക്ക് കാമറയിലുണ്ട്.
5/ 6
പുതിയ വ്ലോഗ് കാമറ സോണിയുടെ പുതിയ സ്മാർട് ഫോൺ ആപ്പായ ഇമേജിങ് എഡ്ജ് മൊബൈൽ പ്ലസിലൂടെ ഉപയോഗിക്കാം.ഉപയോക്താക്കളെ ബ്ലൂടൂത്ത് അല്ലെങ്കിൽ വൈഫൈ വഴി ക്യാമറയിലേക്ക് കണക്റ്റുചെയ്യാനും ചിത്രങ്ങളും വിഡിയോകളും സ്മാർട് ഫോണിലേക്ക് എളുപ്പത്തിൽ കൈമാറാനും ഇത് അനുവദിക്കും.
6/ 6
2023 ഏപ്രിൽ 5 മുതൽ എല്ലാ സോണി സെന്റർ, ആമസോൺ, ഫ്ലിപ്കാര്‍ട്ട് ന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയിലുടനീളം ഇസഡ്‌വി-വൺഎഫ് ലഭ്യമാക്കും. 50,690 രൂപയാണ് വില.