WhatsApp Features| 2021ൽ വാട്സ്ആപ്പ് ഇങ്ങനെയൊക്കെയങ്ങ് മാറും
- Published by:Naseeba TC
- news18-malayalam
Last Updated:
ഈ വർഷം വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
2021 വാട്സ് ആപ്പിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. നിലവിൽ ഒട്ടനവധി മാറ്റങ്ങൾ ഈ ദിവസങ്ങളിൽ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട്സ്ആപ് ടെഡ്ക്ടോപ്പ്/വെബ് വേർഷനിൽ വോയ്സ്, വീഡിയോ കോൾ ഓപ്ഷനുള്ള പരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
advertisement
advertisement
വാട്സ്ആപ് ഇൻഷുറൻസ്: ചാറ്റിങ് ആപ്പ് എന്നതിൽ നിന്ന് മാറി പണമിടപാടിനുള്ള വേദി കൂടി വാട്സ് ഒരുക്കുകയാണ്. ഉപഭോക്താക്കൾക്കായി ആരോഗ്യ ഇൻഷുറൻസ്, മൈക്രോ പെൻഷൻ തുടങ്ങിയ മേഖലകളിലേക്കും ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഈ വർഷം കടക്കുമെന്നാണ് സൂചന.
advertisement
മിസ്ഡ് ഗ്രൂപ്പ് കോൾ: ഗ്രൂപ്പ് വീഡിയോ കോൾ തുടങ്ങിയതിന് ശേഷം ജോയിൻ ചെയ്യാവുന്ന സംവിധാനവും ഈ വർഷം വാട്സ് ആപ്പിൽ എത്തും. ഗ്രൂപ്പ് കോൾ അറ്റന്റ് ചെയ്യാൻ സാധിക്കാതായാൽ വീണ്ടും കോൾ ചെയ്ത വ്യക്തി തന്നെ വീണ്ടും കോൾ ചെയ്യുന്നതാണ് ഇപ്പോഴുള്ളത്. ഇതിന് പകരം കോൾ നഷ്ടപ്പെട്ടയാൾക്ക് തന്നെ ഗ്രൂപ്പ് കോളിൽ ജോയിൻ ചെയ്യാനുള്ള അവസരം ഒരുക്കും.
advertisement
വാട്സ്ആപ് ഒരേ സമയം ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന ഫീച്ചർ ഈ വർഷം അവതരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ ആപ്പിളിലുള്ള ബീറ്റ വേർഷൻ വാട്സ് ആപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഒരുക്കിയിരുന്നു. നിലവിൽ മൊബൈലിലും ഒരു ഡസ്ക്ടോപ്പിലുമാണ് വാട്സ് ആപ് ഒരേ സമയം ഉപയോഗിക്കാനാകുക.
advertisement
വാട്സ്ആപ് വെബ്, ഡെസ്ക്ടോപ്പ് വഴി കോളുകൾ. ഡസ്ക്ടോപ്പിൽ വാട്സ് ആപ് കണക്ട് ചെയ്യാമെങ്കിലും ഫോൺ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഈ വർഷം മുതൽ ഈ പുതിയ സവിശേഷതയും വാട്സ്ആപ്പിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. വിൻഡോസിലും മാക്കിലും പുതിയ ഫീച്ചർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement