ഇറാൻ- ഇസ്രായേൽ യുദ്ധം അടുക്കളയിലെ പ്രധാനപ്പെട്ട ഈ ഇനത്തിന്റെ വില കുത്തനെ ഉയർത്തുമോ?

Last Updated:
ഒരു വീട്ടിൽ ഇന്നത്തെക്കാലത്ത് മാറ്റിനിർത്താൻ പറ്റാത്ത ഈ ഇനത്തിന്റെ വില വർദ്ധിക്കുന്നത് ഒരു കുടുംബത്തിന്റെ മാസ ബഡ്ജറ്റ് പാടെ അവതാളത്തിലാക്കുമെന്ന് തീർച്ചയാണ്
1/10
 ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇരു രാജ്യങ്ങളും ത്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. അതിനിടെ ഇറാനെതിരെ അമേരിക്കയും അക്രമം അഴിച്ചുവിട്ടതോടെ സ്ഥിതി എന്താകുമെന്ന് ലോകം ഈ രാജ്യങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം മിസൈലുകളും ഡ്രോണുകളും അയച്ചുകൊണ്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു വലിയ പൊട്ടിപുറപ്പെടുമെന്ന അവസ്ഥയാണ് നിലവിൽ. നിലവിൽ സംഘർഷത്തിൽ ഇന്ത്യ നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും, സ്ഥിതി കൂടുതൽ വഷളായാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഇത് വലിയ തരത്തിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

advertisement
2/10
 ഇറാനുമായും ഇസ്രായേലുമായും ഇന്ത്യയ്ക്ക് വളരെക്കാലത്തെ വ്യാപാരബന്ധമാണുള്ളത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ വിവിധ ഉൽപ്പന്നങ്ങൾ വ്യാപാരം നടത്തുന്നു. അതിനാൽ തന്നെ ഈ രാജ്യങ്ങളിൽ യുദ്ധം ഉണ്ടായാൽ അത് മധ്യപൂർവ്വേഷ്യയെ മാത്രമല്ല ബാധിക്കുക. ഇന്ത്യയെയും ബാധിക്കും, പ്രത്യേകിച്ച് സാധനങ്ങളുടെ വിലയിലും വിതരണത്തിലും ഉണ്ടാകുന്ന തടസ്സങ്ങളുടെ കാര്യത്തിൽ. അത്തരത്തിൽ ഇറാനിലെ സ്ഥിതി വഷളായാൽ നമ്മൾ ദിനവും ഉപയോ​ഗിക്കുന്ന പലസാധനങ്ങളുടേയും വില കുത്തനെ ഉയരുവാനും ആ സാധനങ്ങളുടെ ലഭ്യത കുറയാനും കാരണമാകും.

3/10
 മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരിൽ ഒരാളായിരുന്നു ഇറാൻ. എന്നിരുന്നാലും, 2019-ൽ യുഎസ് ഉപരോധങ്ങൾക്ക് ശേഷം ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് രാജ്യം നിർത്തി. എന്നിരുന്നാലും, ഇന്ത്യ ഇപ്പോഴും ഇറാനിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകവും (എൽപിജി) ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) ഇറക്കുമതി ചെയ്യുന്നു, ഇവ ആഭ്യന്തര, വ്യാവസായിക മേഖലകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു. അതായത് ഒരു വീട്ടിൽ ഇന്നത്തെക്കാലത്ത് മാറ്റിനിർത്താൻ പറ്റാത്ത ഒരു വസ്തുവാണ് ​ഗ്യാസ്. എൽപിജിയുടെ വില ഉയർന്നു കഴിഞ്ഞാൽ ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ബഡ്ജറ്റ് പാടെ അവതാളത്തിലാക്കുമെന്ന് തീർച്ചയാണ്.

4/10
 കൂടാതെ ബദാം, പിസ്ത, ഈത്തപ്പഴം തുടങ്ങിയ ഉണങ്ങിയ പഴങ്ങളും ഇന്ത്യ ഇറാനിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, ഇറാനിയൻ കുങ്കുമപ്പൂവ്. ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്ന റാനിയൻ കുങ്കുമപ്പൂവിന്റേയും വില വർദ്ധിക്കുകയും ഇന്ത്യയിൽ അതിന്റെ ലഭ്യത കുറയാനും കാരണമാകാം. ഗം, റെസിനുകൾ, ലാക്വറുകൾ തുടങ്ങിയ സസ്യ ഉൽപ്പന്നങ്ങളും ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

5/10
 കൈകൊണ്ട് നിർമ്മിച്ച പരമ്പരാ​ഗത തരത്തിലുള്ള പരവതാനികൾക്കും കരകൗശല വസ്തുക്കൾക്കും ഇറാൻ പ്രശസ്തമാണ്. കൂടാതെ, വ്യവസായത്തിലും നിർമ്മാണത്തിലും ഉപയോഗിക്കുന്ന മെഥനോൾ, പെട്രോളിയം ബിറ്റുമെൻ, മറ്റ് രാസവസ്തുക്കൾ എന്നിവ ഇറാനിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഉപ്പ്, സൾഫർ, കളിമണ്ണ്, കല്ല്, പ്ലാസ്റ്റർ, കുമ്മായം, സിമൻറ് എന്നിവയും ഇന്ത്യ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

6/10
 ഇന്ത്യ ഇറാനിൽ നിന്നും വാങ്ങിക്കുക മാത്രമല്ല, വിൽപ്പനയും നടത്തുന്നുണ്ട്. ഇന്ത്യൻ ബസുമതി അരി ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. 2024-25 ൽ ഇറാൻ ഇന്ത്യയിൽ നിന്ന് ഏകദേശം 6,374 കോടി രൂപ വിലമതിക്കുന്ന 8.55 ലക്ഷം മെട്രിക് ടൺ ബസുമതി അരി വാങ്ങി. കൂടാതെ, ബസുമതി അരി, ചായ, പഞ്ചസാര, മരുന്നുകൾ, യന്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നു.

7/10
 ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളിൽ അരി (ബസുമതി), ചായ, പഞ്ചസാര, പുതിയ പഴങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇറാനിലേക്ക് ഗണ്യമായ അളവിൽ മരുന്നുകളും ഔഷധ ഉൽപ്പന്നങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നു. വിവിധ തരം യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവ ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നു.

8/10
 കൂടാതെ കൃത്രിമ ആഭരണങ്ങൾ, റബ്ബർ ഉൽപ്പന്നങ്ങൾ, ചില രാസവസ്തുക്കൾ എന്നിവയും കയറ്റുമതി ഇനങ്ങളുടെ പട്ടികയിൽ മുന്നിട്ടു നിൽക്കുന്നു. ഇന്ത്യ ഇറാനിലേക്ക് സംസ്കരിച്ച ധാതുക്കളും കയറ്റുമതി ചെയ്യുന്നുണ്ട്.

9/10
 ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ, ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി വർദ്ധിക്കുവാനും സാധ്യതയുണ്ട. ഇന്ത്യ വിദേശത്ത് നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ ഇത് ഇന്ത്യയെ നേരിട്ട് ബാധിക്കും. ഇത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവിന് കാരണമാകും.

10/10
 ഇന്ധനവില ഉയരുന്നതിനനുസരിച്ച്, സാധനങ്ങളുടെ ഗതാഗത ചെലവും വർദ്ധിക്കുന്നു. ഇത് ഭക്ഷണം, പലചരക്ക് സാധനങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിലയെ ബാധിക്കും. ലളിതമായി പറഞ്ഞാൽ, യുദ്ധം എത്ര ദൂരെ നടന്നാലും, വിലക്കയറ്റത്തിലൂടെയും സാധനങ്ങളുടെ ദൗർലഭ്യത്തിലൂടെയും അതിന്റെ ആഘാതം ഇന്ത്യയിലെ എല്ലാ വീടുകളിലും അനുഭവപ്പെടും.

Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement