പാലക്കാട് - മലമ്പുഴ റൂട്ടിൽ ഓടേണ്ട ഇതിഹാസ് ബസ് കുറച്ചു നാളായി പച്ചക്കറി സ്റ്റാളാണ്.
2/ 9
പാലക്കാട് നഗരത്തിലെ ഒലവക്കോട്- കോയമ്പത്തൂർ ബൈപ്പാസ് റോഡിന് സമീപമാണ് കച്ചവടം.
3/ 9
ബസിനുള്ളിൽ കയറിയാൽ നല്ല ഗുണനിലാരമുള്ള പച്ചക്കറി വാങ്ങി പോവാം.
4/ 9
ലോക്ക് ഡൗണിനെ തുടർന്ന് സർവ്വീസ് നിർത്തിവെച്ചതോടെ പ്രതിസന്ധിയിലായ ബസ് ജീവനക്കാർക്ക് ഇതിഹാസ് ഗ്രൂപ്പിന്റെ ഉടമയായ സജീവ് തോമസാണ് പുതിയ ആശയം നൽകിയത്.
5/ 9
അതിനായി ഒരു ബസ് പൂർണമായും വിട്ടുകൊടുത്തു.
6/ 9
ആദ്യം മാമ്പഴക്കച്ചവടം ആയിരുന്നു. പിന്നീട് പച്ചക്കറി വില്പനയായി.
7/ 9
സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് വില്പന.
8/ 9
ആവശ്യക്കാർക്ക് പച്ചക്കറി ഉല്പന്നങ്ങൾ വീട്ടിലെത്തിച്ച് നൽകും.
9/ 9
പുതിയ കച്ചവടത്തിൽ ജീവനക്കാരും തൃപ്തരാണ്. സർവ്വീസുകൾ സാധാരണ രീതിയിലേക്ക് മാറിയാലും അതിനൊപ്പം പച്ചക്കറി വില്പനയും തുടരാൻ തന്നെയാണ് ജീവനക്കാരുടെ തീരുമാനം.