ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
News18 Malayalam | October 14, 2019, 7:44 AM IST
1/ 5
ശക്തമായ കാറ്റിലും മഴയിലും പുനലൂരില്‍ വ്യാപക നാശനഷ്ടം. കാറിന് മുകളിലേക്ക് മരം വീഴുകയും ചെമ്മന്തൂര്‍ ജംഗ്ഷനില്‍ റോഡിലും കടകളിലും സമീപത്തെ വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. വൈദ്യുതി മുടങ്ങിയതോടെ പ്രദേശം ഞായറാഴ്ച ഇരുട്ടിലായി.
2/ 5
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം പെട്ടെന്ന് തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
3/ 5
ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂറ്റന്‍ ആഞ്ഞിലിമരം കാറിന് മുകളിലേക്ക് വീണ് മുന്‍വശത്തെ ഗ്ലാസ് പൊട്ടുകയും ബോണറ്റ് തകരുകയും ചെയ്തു. നിർത്തിയിട്ടിരുന്ന കാറായിരുന്നതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സെത്തി ആറുണിയോടെ കാറിന് മുകളിലേക്ക് വീണ മരം വെട്ടിമാറ്റി.
4/ 5
ചെമ്മന്തൂര്‍ ,പൊയ്യാനില്‍ ജംഗ്ഷന്‍, മുരുകന്‍കോവില്‍ജംഗ്ഷനിലും റോഡുകളിലും കിടന്ന വാഹനങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇരു ച ക്രവാഹനങ്ങളടക്കമുള്ള ചെറു വാഹനങ്ങള്‍ ഒഴുകിപ്പോയി.
5/ 5
മേഖലയിലെ വയലുകള്‍ നികത്തിയതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.