വിദ്യാർഥികളും തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നിച്ചു; കോഴിക്കോട് ഭട്ട് റോഡ് ബീച്ചിനും പാർക്കിനും ഇനി പുതിയമുഖം
Last Updated:
ജില്ലാ ഭരണകൂടത്തിന്റെ ക്‌ളീന്‍ ബീച്ച് മിഷന്റെ ഭാഗമായിട്ടാണ് ഭട്ട് റോഡ് ബീച്ച് പരിസരവും പാർക്കും ശുചീകരിച്ചത്.
കോഴിക്കോട്: വിദ്യാർഥികളും തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നിച്ചതോടെ കോഴിക്കോട് ഭട്ട് റോഡ് ബീച്ചിന്‍റെയും പാർക്കിന്റെയും മുഖം മാറി. ജില്ലാ ഭരണകൂടത്തിന്റെ ക്‌ളീന്‍ ബീച്ച് മിഷന്റെ ഭാഗമായിട്ടാണ് ഭട്ട് റോഡ് ബീച്ച് പരിസരവും പാർക്കും ശുചീകരിച്ചത്. വിവിധ കോളജുകളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ഭട്ട് റോഡ് പാർക്ക് കൂട്ടായ്മയിലെ അംഗങ്ങൾ, മലബാർ ക്രിസ്ത്യൻ കോളജിലെ എൻ.സി.സി. വിദ്യാർത്ഥികൾ , കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ , ഡി.ടി.പി.സി.ശുചീകരണ തൊഴിലാളികൾ എന്നിവർ ശുചീകരണ ദൗത്യത്തിൽ പങ്കുചേർന്നു.
advertisement
advertisement
ജില്ലാ കളക്ടർ എസ്. സാംബശിവ റാവു, ഡി.ടി.പി.സി.സെക്രട്ടറി ബീന.സി.പി , കോർപ്പറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ആശ ശശാങ്കൻ, എനർജി മാനേജ്മെൻറ് സെന്റർ ജില്ലാ കോർഡിനേറ്റർ ഡോ.എൻ.സിജേഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ റിഷാദ്.കെ., മലബാർ ക്രിസ്ത്യൻ കോളേജിലെ ഡോ.ഷീബ, ഭട്ട് റോഡ് കൂട്ടായ്മയുടെ ബഷീർ ,എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഷാഫി എന്നിവരുടെ നേതൃത്വത്തിൽ 250 ലേറെ വൊളണ്ടിയർമാരുടെ ശ്രമഫലമായിട്ടാണ് ബീച്ചും പാർക്കും വൃത്തിയായത്.
advertisement
ക്ലീൻ ബീച്ച് മിഷന്റെ ഭാഗമായ് വിവിധ സ്പോൺസർമാരുടെ സഹായത്തോടെ ഭട്ട് റോഡ് ബീച്ചിൽ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായ് ബിന്നുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഭട്ട് റോഡ് ബീച്ച് പാർക്ക് മികച്ച കൾച്ചറൽ ഹബ് ആക്കി മാറ്റുക ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു. ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിങ്ങിൽ വിശദമായ പദ്ധതിയുടെ സാധ്യത പരിശോധിക്കും.
advertisement


