ചാലിയാറിനെ നിറച്ച് പ്രളയ ശേഷിപ്പുകൾ; ഈ മഴക്കാലത്തും ദുരന്ത ഭീതിയിൽ നാട്ടുകാർ

Last Updated:
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
1/8
 മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും ചാലിയാറിൽ കഴിഞ്ഞ പ്രളയത്തിന്റ്‌ ശേഷിപ്പുകൾ നീക്കം ചെയ്തിട്ടില്ല. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകളും, വൻ മരങ്ങളും പാറക്കല്ലുകളും പുഴയിൽ നിറഞ്ഞു കിടക്കുകയാണ്.

advertisement
2/8
 ഇതിനായി ആവശ്യപ്പെട്ട  ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാത്തതാണ് പ്രശ്നം. ചാലിയാർ മലപ്പുറം ജില്ലയിൽ ഒഴുകി തുടങ്ങുന്ന ഇരുട്ടുകുത്തി മുതൽ പുഴയിൽ വൻ മരങ്ങളും ഭീമൻ പാറകളും മൺതിട്ടകളും നിറഞ്ഞിരിക്കുകയാണ്.

3/8
 പുഴ നിറഞ്ഞ് കര കയറാൻ ഏറെ മഴയൊന്നും  പെയ്യേണ്ട. പഞ്ചായത്തുകൾ ഇവ നീക്കം ചെയ്യാൻ നടപടി എടുക്കാത്ത സാഹചര്യത്തിൽ ജില്ല കളക്ടർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ചുമതല നൽകിയത്.

4/8
 പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
advertisement
5/8
 ഒരുകോടി 30 ലക്ഷം രൂപ ചെലവ് വരുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് നൽകി.

6/8
 മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് പാസായിട്ടില്ല. മരങ്ങളും മണ്ണും പാറയും പുഴയിൽ നിന്നും മാറ്റാൻ മാത്രമാണ് പദ്ധതി. എത്ര വേഗത്തിൽ പ്രവൃത്തി തുടങ്ങിയാലും ചുരുങ്ങിയത് 2 മാസമെങ്കിലും എടുക്കും.

7/8
 കഴിഞ്ഞ തവണ പുഴ നിറഞ്ഞൊഴുകിയ മേഖലയിൽ നിന്നും തടസങ്ങൾ നീക്കിയില്ലെങ്കിൽ ഇത്തവണ പുഴ കഴിഞ്ഞ വർഷത്തേക്കാൾ ദുരിതം തീർക്കും.

8/8
 മഴ പെയ്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും സർക്കാർ തുടരുന്ന  അലംഭാവത്തിന് വലിയ വില നൽകേണ്ടി വരും.

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement