advertisement

ഭർത്താവിന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണവും പണവും മോഷ്‌ടിച്ചു കടന്ന യുവതി പിടിയിൽ

Last Updated:

മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്

ആതിര
ആതിര
ആലപ്പുഴ: ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതി പിടിയിൽ. ചേർത്തല എസ്എൽ പുരം കോർത്തുശേരി ആതിര(26) ആണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് യുവതിയെ പൂച്ചാക്കൽ പൊലീസ് പിടികൂടിയത്.
2024 നവംബറിലാണ് ആതിരയുടെ ഭർതൃമാതാവ് ചിട്ടി പിടിച്ച 50,000 രൂപയിൽ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാം അടങ്ങുന്ന 35 പവൻ സ്വർണവും, ഡയമണ്ട് സ്റ്റഡും വീട്ടിൽ നിന്ന് മോഷണം പോയതായി അറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ആതിര മോഷ്ടിച്ചത് താനാണെന്ന് കുറ്റസമ്മതം നടത്തി. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്.
advertisement
Summary: Woman arrested in case of stealing money and gold from husband's house and absconding. Cherthala SL Puram Korthusery Athira (26) has been arrested. The woman was arrested from Kottayam by Poochakkal police. It was learned that in November 2024, out of the Rs 50,000 that Athira's mother-in-law had kept in her house, Rs 30,000, 35 pavan of gold, including an anklet, bracelet and necklace, and a diamond stud were stolen from the house. The family then filed a complaint with the police
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണവും പണവും മോഷ്‌ടിച്ചു കടന്ന യുവതി പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement