ചലച്ചിത്ര താരവും സമാജ് വാദി മുൻ എംപിയുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. 2004 ലും 2009 ലും ഉത്തര്‍പ്രദേശിലെ രാംപൂരിൽ നിന്നുള്ള സമാജ് വാദി എംപിയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം പാർട്ടി ദേശീയ ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി ഭൂപേന്ദർ യാദവ് ആണ് ജയപ്രദയ്ക്ക് പാർട്ടി അംഗത്വം നൽകിയത്. നിലവിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ രാംപുരിൽ ജയപ്രദയെ സ്ഥാനാർഥിയാക്കി മണ്ഡലം നിലനിർത്താമെന്ന് പ്രതീക്ഷയിലാണ് ബിജെപി