രാവിലെ 8.30ഓടെ തിരുവനന്തപുരത്ത് നിന്ന് ആകാശമാർഗമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പമുണ്ട് ഒൻപത് മണിയോടെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘം അവിടെ നിന്നും ഹെലികോപ്ടറിൽ വയനാട്ടിലേക്ക് ബത്തേരി സെന്റ് മേരീസ് കോളജിലെ ഹെലിപ്പാഡിൽ ഇറങ്ങി അവിടെ നിന്നും റോഡ് മാർഗം പ്രളയബാധിത മേഖലയായ മേപ്പാടിയിലേക്ക് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ശേഷം അവിടെ നിന്നും കാർമാർഗം കൽപ്പറ്റയിലേക്ക് കൽപ്പറ്റ കളക്ട്രേറ്റിൽ എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം ഒരു മണിയോടെ മലപ്പുറത്തേക്ക് തിരിക്കും