ഡിസ്നി കഥയിലെ രാജകുമാരിയെപ്പോലെ നിലത്തിഴയുന്ന മുടിയുമായി ഒരു യുവതി
ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മുടി കഴുകുന്നത് എന്നാണ് അലീന പറയുന്നത്. മുപ്പത് മിനിറ്റോളം സമയം എടുത്താണ് ഈ കഴുകൽ
|
1/ 8
തുറന്നിട്ട ജനാലയിലൂടെ നീണ്ട മുടിയും പുറത്തേക്കിട്ടിറങ്ങുന്ന റാപുൻസെലിന്‍റെ കഥ എല്ലാവർക്കും പരിചിതമായിരിക്കും. 'ടാങ്കിൾഡ്' എന്ന പേരിൽ റാപുന്‍സെലിന്‍റെ കഥ ഡിസ്നി ചിത്രമായും ഇറങ്ങിയിട്ടുണ്ട്.
2/ 8
നിലത്തിഴയുന്ന മുടിയാണ് റാപുൻസെലിന്‍റെ പ്രത്യേകത. കഥയിലും സിനിമയിലും മാത്രം കണ്ട് പരിചയിച്ചിട്ടുള്ള റാപുന്‍സെലിനെ അനുസ്മരിപ്പിക്കുകയാണ് ഉക്രെയിൻ സ്വദേശിനിയായ അലീന ക്രവ്ച്ചെങ്കോ എന്ന 35 കാരി. (Credit: Instagram)
3/ 8
ഡിസ്നി കഥയിലെ രാജകുമാരിയെപ്പോലെ നിലത്തിഴയുന്ന സ്വർണ്ണനിറത്തിലുള്ള മുടിയാണ് അലീനയുടെ പ്രത്യേകത. ആറടിയോളം നീളമുള്ള ഈ മുടി ഒറ്റനോട്ടത്തിൽ റാപുൻസെലിനെ അനുസ്മരിപ്പിക്കും. (Credit: Instagram)
4/ 8
മുടിയുടെ പരിപാലനത്തിൽ കഴിഞ്ഞ മുപ്പത് വർഷമായി ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നാണ് അലീന പറയുന്നത്. . (Credit: Instagram)
5/ 8
ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മുടി കഴുകുന്നത് എന്നാണ് അലീന പറയുന്നത്. മുപ്പത് മിനിറ്റോളം സമയം എടുത്താണ് ഈ കഴുകൽ. അതിനു ശേഷം സ്വാഭാവിക രീതിയിൽ തന്നെ ഉണങ്ങാനും അനുവദിക്കും.. (Credit: Instagram)
6/ 8
പെൺകുട്ടികൾക്ക് നീണ്ട മുടിയാണ് ഭംഗി എന്ന അമ്മയുടെ വാക്കുകൾ കേട്ട് അഞ്ച് വയസു മുതൽ തന്നെ മുടി വളർത്താൻ തുടങ്ങിയതാണ് അലീന . (Credit: Instagram)
7/ 8
മുടി ഭംഗിയായും ആരോഗ്യത്തോടെയും ഇരിക്കുന്നതിന് ഹെയർ മാസ്കുകള്‍ ഉപയോഗിക്കാറുണ്ട്. ഇടയ്ക്ക് ഹെയർ മസാജും ചെയ്യും.. (Credit: Instagram)
8/ 8
യഥാർഥ ജീവിതത്തിലെ 'റാപുൻസെൽ' അലീന ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.. (Credit: Instagram)