പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് കോൺഗ്രസ് പ്രസിഡന്റായ രാഹുൽ ഗാന്ധി മത്സരിക്കുന്നത്, യുപിയിലെ അമേഠിയിലും കേരളത്തിലെ വയനാട്ടിലും. വയനാട്ടിലെ കല്‍പ്പറ്റയിൽ വോട്ടണ്ണലിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് വൻ സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക പതിനൊന്ന് മണിയോടെ അന്തിമഫലങ്ങൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് സൂചന വിവി പാറ്റുകൾ കൂടി എണ്ണേണ്ടതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയേക്കും