ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽപ്പോലും കേരളത്തിന്റെ സഹായ വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാരിനെതിരെ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ.
advertisement
2/6
കേരള സർക്കാരിന്റ മനുഷ്യത്വപരമായ ഒരു വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാരിന്റെ നീക്കം അത്യന്ത്യം അപലപനീയമാണെന്നാണ് ഡിഎംകെ നേതാവ് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്.
advertisement
3/6
ചെന്നൈ മെട്രോവാട്ടർ വിതരണം ചെയ്യുന്ന വെള്ളത്തിനായി ഓൺലൈൻ ബുക്ക് ചെയ്ത് ജനങ്ങള്‍ 20-25 ദിവസങ്ങൾ വരെ കാത്തിരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
4/6
വരൾച്ച രൂക്ഷമായ തമിഴ്നാട്ടിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുകയാണ്.
advertisement
5/6
ഈ സാഹചര്യത്തിലാണ് കേരളം കുടിവെള്ളം വാഗ്ദാനം ചെയ്തതത്. എന്നാൽ ഈ സഹായം തമിഴ്നാട് നിരസിച്ചിരുന്നു. പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം
advertisement
6/6
അതേസമയം കേരളത്തിന്റെ വാഗ്ദാനം നിരസിച്ചിട്ടില്ലെന്ന പ്രതികരണവുമായി തമിഴ്നാട് ജലവിഭവമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ സഹായവാഗ്ദാനം തള്ളിയെന്ന പ്രചരണം ശരിയല്ലെന്നും വിഷയത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
advertisement
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.
സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.