ചക്രക്കസേരകളിലെ അഭിനേതാക്കള്‍ക്ക് വെളിച്ചം പകരുകയാണ് വളയന്‍ചിറങ്ങര സുവര്‍ണ തീയറ്റേഴ്‌സ്. അതിജീവനമെന്ന വാക്കിന്റെ അര്‍ത്ഥം തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തിന് കാട്ടിക്കൊടുത്ത ഒമ്പതു പേരാണ് ഛായ നാടകത്തിന് വേണ്ടി ചായമിടുന്നത്. വളയന്‍ചിറങ്ങര സുവര്‍ണ തീയറ്റേഴ്‌സ് കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഭിന്നശേഷി ക്കാര്‍ക്കായി നാടകമൊരുക്കിയത്. കേരളത്തിലെ അമച്വര്‍ നാടകരംഗത്തെ സജീവ സാന്നിധ്യമായ വളയന്‍ചിറങ്ങര സുവര്‍ണ തീയറ്റേഴ്‌സിന്റെ ഏറ്റവും പുതിയ ചുവടുവെയ്പ്പാണ് 'ഛായ' എന്ന നാടകം.
advertisement
തണല്‍ ഫ്രീഡം ഓണ്‍ വീല്‍സ് എന്ന പേരില്‍ ചക്രക്കസേരകളുപയോഗിക്കുന്ന ഭിന്നശേഷിക്കാരായ കരോക്കെ ഗാനസംഘത്തെ കണ്ടതു മുതല്‍ക്കാണ് സുവര്‍ണ തീയറ്റേഴ്‌സിന്റെ സെക്രട്ടറിയായ എന്‍.എം. രാജേഷിന്റെ മനസ്സില്‍ അവര്‍ക്കായി ഒരു നാടകമൊരുക്കണമെന്ന ആശയം പിറവിയെടുത്തത്. തണല്‍ ഫ്രീഡം ഓണ്‍ വീല്‍സ് എന്ന പേരില്‍ ചക്രക്കസേരകളുപയോഗിക്കുന്ന ഭിന്നശേഷിക്കാരായ കരോക്കെ ഗാനസംഘത്തെ കണ്ടതു മുതല്‍ക്കാണ് സുവര്‍ണ തീയറ്റേഴ്‌സിന്റെ സെക്രട്ടറിയായ എന്‍.എം. രാജേഷിന്റെ മനസ്സില്‍ അവര്‍ക്കായി ഒരു നാടകമൊരുക്കണമെന്ന ആശയം പിറവിയെടുത്തത്. രംഗവേദിയില്‍ അവര്‍ പ്രകടിപ്പിക്കുന്ന ഊര്‍ജ്ജവും അച്ചടക്കവും ആത്മാര്‍ത്ഥതയും നാടകമെന്ന മാധ്യമത്തിന് ഏറെ അനുയോജ്യമാണെന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. നാടകത്തിലേയ്ക്കുള്ള പറിച്ചു നടല്‍ അവരുടെ അവതരണശേഷിയേയും കര്‍മ്മോത്സുകതയേയും ഇരട്ടിശക്തിയില്‍ പ്രതിധ്വനിപ്പിക്കുമെന്ന പൂര്‍ണമായ ബോധ്യവും നാടകപ്രവര്‍ത്തകന്‍ കൂടിയായ രാജേഷിനുണ്ടായിരുന്നു.
advertisement
സംഘടനയുടെ അനുവാദത്തോടെ പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണന്‍ മൊത്ത് തണലിന്റെ ലീഡറായ ശരത്തുമായുള്ള ചര്‍ച്ചയില്‍ ഈ ആശയത്തിന് ശക്തിയേറി, സുവര്‍ണ കമ്മിറ്റി അംഗവും, സി.എം.ഐ.ഡി .ഡയറക്ടര്‍ ഡോ.ബിനോയി പീറ്റര്‍,പൊജക്ട് ഓഫീസര്‍ ശ്രീ. യൂസഫ് എ.കെ (പ്രൊജക്ട് ഓഫീസര്‍ കൊച്ചി കപ്പല്‍ശാല കമ്പനി, ) എന്നിവരുടെ ,സാഹയ വഗ്ദാനവും ഉപദേശവും,-സംഘത്തിലെ ഒന്‍പതു പേരും സമ്മതം അറിയിച്ചതോടെ പൂര്‍ണ്ണമായും ചക്രക്കസേരകളിലുള്ളവരെ ഉപയോഗിച്ച് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യനാടകത്തിന് വഴിയൊരുങ്ങുകയായിരുന്നു. സുവര്‍ണ തീയറ്റേഴ്സിന്റെ ജോ. സെക്രട്ടറിയായ വി.ടി. രതീഷ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കാമെന്നേറ്റപ്പോള്‍ 'ഛായ യുടെ രംഗങ്ങളിലേയ്ക്ക് ചക്രങ്ങള്‍ ഉരുണ്ടുകയറി.
advertisement
അന്വേഷണങ്ങള്‍ വെങ്ങോലയിലെ സമൃദ്ധി ഓഡിറ്റോറിയത്തിലാണ് അവസാനിച്ചത്. ഫാദര്‍ ജോസിന്റെ അനുമതിയോടെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പിന്റെ ആദ്യഘട്ടം സമൃദ്ധിയില്‍ ആരംഭിച്ചു. ശരത് പടിപ്പുര, മാര്‍ട്ടിന്‍ നെട്ടൂര്‍, അഞ്ജുറാണി, ധന്യ ഗോപിനാഥ്, ഷാനു നവാസ്, സുനില്‍ മുവാറ്റുപുഴ, രഞ്ജിത്ത് പിറവം, സജി വാഗമണ്‍, ഉണ്ണി മാക്‌സ്, എന്നിവരാണ് അഭിനേതാക്കള്‍. ട്ടേറെ വേദികളില്‍ ഗാനമേള അവതരിപ്പിച്ചുള്ള പരിചയമുണ്ടെങ്കിലും തീര്‍ത്തും വിഭിന്നമായ നാടകമെന്ന മേഖലയിലേക്കെത്തുമ്പോള്‍ തെല്ലൊരാശങ്ക എല്ലാവരിലുമുണ്ടായിരുന്നു. ഏതു പ്രതിസന്ധിയേയും അതിജീവിച്ച് നാടകം അരങ്ങിലെത്തിയ്ക്കുമെന്നുള്ള നിശ്ചയദാര്‍ഢ്യം പരസ്പരം പങ്കിട്ടില്ലെങ്കിലും അവരുടെ ഉള്ളിലുറച്ചിരുന്നു
advertisement
ഒരു ചിത്രകാരന്റേയും അയാള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഛായ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. നാടകം അഭിനയിക്കുകയല്ല, അത് അനുഭവിക്കുകയാണെന്നാണ് ഗ്രൂപ്പ് ലീഡറും അഭിനേതാവുമായ ശരത് പറയുന്നത്. ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അരങ്ങിലൂടെ വിളിച്ചു പറയുക എന്നതിനേക്കാള്‍ ഞങ്ങളുടെ കഴിവുകള്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ പ്രകടിപ്പിക്കുകയെന്നതിനാണ് പ്രാധാന്യം.
advertisement
ഇരുണ്ടതെന്ന് പുറം ലോകം സഹതപിക്കുന്ന ചക്രക്കസേരകളില്‍ ഇതുവരെ കാണാത്ത തെളിച്ചമുള്ള കാഴ്ചകളാണ് അവര്‍ വച്ചു നീട്ടുന്നത്. ഞങ്ങളിവിടെയുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുക മാത്രമല്ല, ഞങ്ങളെക്കൊണ്ട് പലതുമാവും എന്ന ഒരോര്‍മ്മപ്പെടുത്തലാവും അത്. യവനിക ഉയരുമ്പോള്‍ കയറിയും ഇറങ്ങിയും നിശ്ചയദാര്‍ഢ്യത്തിന്റെ കൈകള്‍ അരങ്ങില്‍ നാടകമുരുട്ടും. നാടകത്തിന്റെ സെറ്റ് ഡിസൈനര്‍ ആര്‍.എല്‍.വി അജയും ലൈറ്റ് ഡിസൈനര്‍ അനൂപ് പൂനെയുമാണ്.