ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരേ കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പ്രതിഷേധ മാർച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞിരുന്നു. ഇത് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. പിരിഞ്ഞു പോകാൻ തയ്യാറാകാതെ ഇവർ പൊലീസ് വാഹനത്തിന് മുകളിൽ കയറി കല്ലേറ് നടത്തിയതോടെ സ്ഥിതി വഷളായി തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു പെൺകുട്ടികൾ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിച്ചു. ലാത്തിച്ചാർജിൽ KSU സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.