Deepika Kumari and Atanu Das | അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി
- Published by:Rajesh V
- news18-malayalam
Last Updated:
ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകുന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു.
advertisement
advertisement
advertisement
മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ആര്‍ച്ചഴേസ് അസോസിയേഷന്‍ ഇന്ത്യ പ്രസിഡന്റുമായ അര്‍ജുന്‍ മുണ്ഡെ ഇരുവര്‍ക്കും ആശംസയേകാനെത്തി. അര്‍ജുന്‍ മുണ്ഡെയാണ് ദീപിക കുമാരിയുടെ കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയത്. കായിക രംഗത്തെ പ്രമുഖരും ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവാഹ ചടങ്ങിനെത്തിയിരുന്നു.
advertisement
ദരിദ്ര കുടുംബത്തില്‍ നിന്നും ലോകമറിയുന്ന കായികതാരമായി ഉയർന്നുവന്ന രാജ്യത്തിന്റെ അഭിമാന താരമാണ് ദീപിക കുമാരി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ദീപിക കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍സില്‍ മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കലവും നേടിയിട്ടുണ്ട്. രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിനെത്തി.
advertisement