Cristiano Ronaldo | റൊണാൾഡോ ചാരി ഇരിക്കുന്ന കാറിന്റെ വില അറിയാമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
ലോകത്തു തന്നെ ആകെ പത്ത് ബുഗാട്ടി ലാ വോയ്റ്റര്‍ നോയര്‍ കാറുകൾ മാത്രമാണുള്ളത്. ഏകദേശം 75 കോടിയോളം വരും ഇതിന്റെ വില.
ലോകത്തിലെ ഏറ്റവും വില കൂടിയ കാർ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്ടുമുറ്റത്ത് കിടക്കും. ലിമിറ്റഡ് എഡിഷൻ ബുഗാട്ടി ലാ വോയ്റ്റര്‍ നോയര്‍ ആണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. (Image:Cristiano Ronaldo/Instagram)
advertisement
36ാമത് സിരി എ ചാമ്പ്യൻഷിപ്പ് യുവന്റസിന് നേടിക്കൊടുത്തതിന് പിന്നാലെയാണ് ആഢംബര കാർ ക്രിസ്റ്റ്യാനോ വാങ്ങിയത്. യുവന്റസ് ചാമ്പ്യൻഷിപ്പ് നേടുന്നതിൽ ക്രിസ്റ്റ്യാനോയുടെ പങ്ക് നിർണായകമായിരുന്നു. (Image:Cristiano Ronaldo/Instagram)
advertisement
ലോകത്തു തന്നെ ആകെ പത്ത് ബുഗാട്ടി ലാ വോയ്റ്റര്‍ നോയര്‍ കാറുകൾ മാത്രമാണുള്ളത്. ഏകദേശം 75 കോടിയോളം വരും ഇതിന്റെ വില. (Image:Cristiano Ronaldo/Instagram)
advertisement
ഇൻസ്റ്റഗ്രാമിലൂടെ കാറിനൊപ്പമുള്ള ചിത്രം ക്രിസ്റ്റ്യാനോ പങ്കുവെച്ചിരുന്നു. പുത്തൻ കാറിൽ ചാരി ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. (Image:Cristiano Ronaldo/Instagram)
advertisement
പുതിയ താരം കൂടി വന്നതോടെ, 246 കോടിയോളം വില വരുന്ന കാറുകളാണ് റൊണാൾഡോയുടെ ഗ്യാരേജിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. (Image:Cristiano Ronaldo/Instagram)
advertisement
മണിക്കൂറിൽ 380 കിലോമീറ്ററാണ് ബുഗാട്ടി ലാ വോയ്റ്റര്‍ നോയറിന്റെ വേഗത. (Image:Cristiano Ronaldo/Instagram)
advertisement
ഇതാദ്യമായല്ല, വില കൂടിയ കാറുകൾ ക്രിസ്റ്റ്യാനോ തന്റെ ഗ്യാരേജിൽ എത്തിക്കുന്നത്. ഇതിനു മുമ്പും സൂപ്പർ കാറുകൾ താരം സ്വന്തമാക്കിയത്. (Image:Cristiano Ronaldo/Instagram)
advertisement
ഫെറാരി 599 ജിടിഒ, ലംബോർഗിനി അവെന്റഡോർ, മക്ക് ലാരൻ എംപിഫോർ 12സി, ബുഗാട്ടി വെയ്റോൺ ഗ്രാന്റ് സ്പോർട് വിറ്റസി തുടങ്ങിയ സൂപ്പർ കാറുകളാണ് ക്രിസ്റ്റ്യാനോ ഇതിനു മുമ്പ് സ്വന്തമാക്കിയത്. (Image:Cristiano Ronaldo/Instagram)
advertisement