ക്രിക്കറ്റിലെ അദ്ഭുത റെക്കോർഡ്; ഒരു പന്തിൽ 286 റൺസ്; മത്സരം നടന്നത് ഓസ്ട്രേലിയയിൽ

Last Updated:
ഒരു പന്തിൽ 286 റൺസ് എടുക്കാനാകുമോ? കേൾക്കുന്നവർക്ക് അവിശ്വസനീയമായി തോന്നാം.
1/8
 ലോകത്തിലെ ഏറ്റവും ജനപ്രിയമായ  മത്സരയിനമാണ് ക്രിക്കറ്റ്. കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് കൂടുതലും പ്രചാരത്തിലുള്ളതെങ്കിലും, അവിശ്വസനീയമായ റെക്കോർഡുകളിലൂടെയും ഇന്ത്യൻ പ്രീമിയർ ലീഗ് പോലുള്ള ജനപ്രിയ ടൂർണമെന്റുകളിലൂടെയുമാണ് ഈ കായിക ഇനം ജനകീയമായി മാറിയത്. 

advertisement
2/8
 ഒരു പന്തിൽ ഒരു ടീമിന് പരമാവധി എത്ര റൺസെടുക്കാനാകും. ഗ്യാലറിയിലേക്ക് അടിച്ചിട്ടാൽ 6 റണ്‍സ്, ബൗണ്ടറി റോപ്പ് കടന്നാൽ 4 റൺസ്, ഓടിയെടുത്താൽ മൂന്ന് റൺസ്. എന്നാൽ ഒരു പന്തിൽ മൂന്നിറിനടുത്ത് റൺ ഇരു ഓപ്പണർമാരും കൂടി നേടുക എന്നാൽ അവിശ്വസനീയം തന്നെയാണ്. 

3/8
 വിശ്വാസ്യത നേടാൻ പ്രയാസമാണെങ്കിലും, പാൽ മാൾ ഗസറ്റ് എന്ന ലണ്ടനിൽ പുറത്തിറങ്ങിയ പത്രത്തിലാണ് ഈ വാർത്ത വന്നത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് സംഭവം. 1894 ജനുവരി 15 ന്‌ വിക്ടോറിയയും അയൽ‌രാജ്യത്തെ കളിക്കാരെ ഉൾക്കൊള്ളുന്ന ഒരു സ്ക്രാച്ച് ഇലവനും തമ്മിൽ ഒരു മത്സരം നടന്നതായി പത്രം റിപ്പോർട്ട് ചെയ്തു. 

4/8
 വിക്ടോറിയയാണ് ആദ്യം ബാറ്റ് ചെയ്തത്. ആദ്യ പന്ത് തന്നെ ഓപ്പണർ ബാറ്റിൽ ശരിയായി കണക്ട് ചെയ്തു. ഉയർന്നുപൊങ്ങിയ പന്ത്  മൈതാനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഉയരമുള്ള യൂക്കാലിപ്റ്റസ് മരത്തിലെ കൊമ്പിൽ കുടുങ്ങി. 

5/8
 പന്ത് മരത്തിൽ കുടുങ്ങിയത് കണ്ട ഓപ്പണർമാർ റൺസ് ഓടിയെടുക്കാൻ തുടങ്ങി. പന്ത് ലോസ്റ്റ് ബോളായി പ്രഖ്യാപിക്കണമെന്ന് ബൗളിങ് ടീം അമ്പയറിനോട് ആവശ്യപ്പെട്ടു. എന്നാൽ പന്ത് താഴെ നിന്ന് കാണാമായിരുന്നതിനാൽ അമ്പയർ അതിന് തയാറായില്ല. 

6/8
 കോടാലി കൊണ്ട് വന്ന് മരം മുറിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തോക്ക് കൊണ്ടുവന്ന് വെടിവെച്ചിടാനും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ സമയമെല്ലാം ബാറ്റ്സ്മാൻമാർ ഓട്ടം തുടർന്നു. 

7/8
 അവസാനം പന്ത് വെടിവെച്ച് മൈതാനത്തിട്ടെങ്കിലും താഴെ നിന്ന ഫീൽഡർമാർക്കാർക്കും ഇത് പിടികൂടാനായില്ല. എന്നാൽ മറുവശത്ത് ബാറ്റ്സ്മാന്മാർ ഇതിനോടകം 286 റണ്‍സ് ഓടിയെടുത്തിരുന്നു. 

8/8
 286 റൺസായതോടെ വിക്ടോറിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അങ്ങനെ ഒരു പന്തു കഴിഞ്ഞുടൻ തന്നെ ടീം ഡിക്ലയർ ചെയ്തു. രസകരമെന്തെന്നാൽ മത്സരത്തിൽ വിക്ടോറിയ ജയിക്കുകയും ചെയ്തു. 

ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു

  • ഇന്ത്യയിലെ ആദ്യ സമ​ഗ്ര എഐ ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ ആരംഭിച്ചു; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു.

  • കൊച്ചിയിൽ ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റ​ഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.

  • എഐ ഫിലിം മേക്കിങ് കോഴ്സിന് പിന്നാലെ എഐ സിനിമാട്ടോ​ഗ്രാഫി, എഐ സ്ക്രീൻ റൈറ്റിങ് കോഴ്സുകളും ഉണ്ടാകും.

View All
advertisement