advertisement

പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി

Last Updated:

കുട്ടികളുടെ പഠനഭാരം കുറയ്ക്കാനും സന്തോഷകരമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കാനുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഈ നീക്കം

മന്ത്രി ശിവൻകുട്ടി
മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഗൗരവമേറിയ പരീക്ഷാ രീതി ഒഴിവാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വട്ടിയൂർക്കാവ് മഞ്ചമ്പാറ എൽ.പി. സ്‌കൂളിലെ അങ്കണവാടി ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടികളിൽ പരീക്ഷ എന്ന പേരിൽ ഭയമുണ്ടാക്കുന്നത് അവരുടെ സ്വാഭാവികമായ മാനസികാവസ്ഥയെ ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠനം എന്നത് കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കണം. പരീക്ഷയുടെ സമ്മർദ്ദമില്ലാതെ, അവധി ദിനങ്ങളും കളികളും ആസ്വദിച്ചു തന്നെ അവർ പഠിച്ചു വളരണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഈ സാഹചര്യത്തിലാണ് ഒന്നാം ക്ലാസിൽ പരീക്ഷ വേണോ വേണ്ടയോ എന്ന കാര്യത്തിൽ പുനരാലോചന നടത്തുന്നത്.
കുട്ടികളുടെ പഠനഭാരം കുറയ്ക്കാനും സന്തോഷകരമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കാനുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement