advertisement

ഇഎംഐയ്ക്ക് വാങ്ങിയ ഫോൺ വിൽക്കാൻ മാളിലെത്തിയ ഭാര്യയെ തോളിലേറ്റി ഭർത്താവ് പുറത്തിറക്കി

Last Updated:

യുവാവ് ഭാര്യയെ തോളിലേറ്റി നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

News18
News18
ന്യൂഡൽഹി: സ്നേഹസമ്മാനമായി ഇഎംഐയ്ക്ക് വാങ്ങി നൽകിയ ഫോൺ വിൽക്കാൻ മാളിലെത്തിയ ഭാര്യയെ തോളിലേറ്റി ഭർത്താവ് പുറത്തിറക്കി. ചൈനയിലെ ഒരു ഷോപ്പിംഗ് മാളിൽ ആണ് സംഭവം. യുവാവ് ഭാര്യയെ തോളിലേറ്റി നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യുവാവ് ഭാര്യക്കായി ഇഎംഐയ്ക്ക് ഒരു പുതിയ ഫോൺ വാങ്ങി നൽകി. ഇതിന്റെ തിരിച്ചടവ് ഇനിയും പൂർത്തിയായിട്ടില്ല. ഫോൺ ഇഷ്ടപ്പെടാതിരുന്ന ഭാര്യ ഭർത്താവറിയാതെ ഇത് വിൽക്കാൻ ശ്രമിച്ചു. ഇതിനായി രഹസ്യമായി മാളിലെത്തി. എന്നാൽ വിവരമറിഞ്ഞ് അവിടെയെത്തിയ ഭർത്താവ് യുവതിയെ ബലമായി തന്റെ തോളിലേറ്റി പുറത്തേക്ക് നടന്നുപോവുകയായിരുന്നു. തോളിൽ നിന്ന് ഇറങ്ങാൻ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അവരെ വിടാതെ കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഭർത്താവിന്റെ പ്രവർത്തി അങ്ങേയറ്റം അപമാനകരമാണെന്നും, ദേഷ്യം ഉണ്ടെങ്കിൽ അത് മറ്റൊരു രീതിയിൽ തീർക്കണമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു. 'ഇതൊരു തമാശയല്ല, മറിച്ച് നിയന്ത്രണാതീതമായ സ്വഭാവത്തിന്റെ ലക്ഷണമാണ്' എന്ന് ചിലർ കുറിച്ചു. അതേസമയം, ഭർത്താവ് കഷ്ടപ്പെട്ട് വാങ്ങിയ സമ്മാനം അദ്ദേഹത്തോട് ചോദിക്കാതെ വിൽക്കാൻ ശ്രമിച്ച ഭാര്യയുടെ പ്രവർത്തി നന്ദികേടാണെന്ന് വാദിക്കുന്നവരും കുറവല്ല.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇഎംഐയ്ക്ക് വാങ്ങിയ ഫോൺ വിൽക്കാൻ മാളിലെത്തിയ ഭാര്യയെ തോളിലേറ്റി ഭർത്താവ് പുറത്തിറക്കി
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement