IND vs PAK World Cup 2023: ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് വേദികളിൽ ഏറ്റുമുട്ടിയ 7 കളികളില്‍ സംഭവിച്ചത് എന്ത്?

Last Updated:
India vs Pakistan: ഇന്ത്യ-പാക് പോരാട്ടം ക്രിക്കറ്റിലെ ‘എൽ ക്ലാസിക്കോ’ ആയാണ് വിശേഷിപ്പിക്കുന്നത്. ലോകകപ്പ് വേദികളിൽ ഇരുടീമുകളും 7 തവണ ഏറ്റുമുട്ടി. ആ മത്സരങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
1/9
ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിൽ എല്ലാക്കാലത്തും ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം. ബദ്ധവൈരികളുടെ പോരാട്ടമെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ നിരവധി ഐതിഹാസിക നിമിഷങ്ങൾക്ക് വേദിയായിട്ടുണ്ട്. ലോകകപ്പ് വേദിയിൽ, രണ്ട് ക്രിക്കറ്റ് ഭീമന്മാർ നേർക്കുനേർ പോരാടുന്നത്, ലോകം വീക്ഷിക്കുന്നത് ക്രിക്കറ്റിലെ ‘എൽ ക്ലാസിക്കോ’ എന്ന നിലയ്ക്കാണ്.

advertisement
2/9
ഇരുടീമുകളും ലോകകപ്പ് വേദികളിൽ ഏഴുതവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. 2019ൽ മാഞ്ചെസ്റ്ററായിരുന്നു ഒടുവിലത്തെ പോരാട്ട വേദി. ലോകകപ്പ് വേദികളില്‍ നീലപ്പടയെ പിടിച്ചുകെട്ടാൻ പാക് ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. ഈ ഏഴ് മത്സരങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

3/9
1992ൽ സിഡ്നി - ലോകകപ്പിൽ ആദ്യമായി ഇരു ടീമുകളും ഏറ്റുമുട്ടിയത് 1992ൽ സിഡ്നിയിലായിരുന്നു. ടോസ് നേടിയ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ ബാറ്റിങ് തെരഞ്ഞെടുത്തു. 77 പന്തിൽ 46 റൺസ് നേടിയ അജയ് ജഡേജ, പുറത്താകാതെ 54 റൺസെടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്നിവരുടെ മികവിൽ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റൺസാണ് ഇന്ത്യ നേടിയത്. ഇന്ത്യൻ ബൗളർമാർ തകർപ്പൻ പ്രകടനം പുറത്തെടുത്തതോട 173 റൺസിന് പാക് ടീം കൂടാരം കയറി. ഇന്ത്യക്ക് 43 റൺസ് വിജയം. എന്നാൽ ഈ തിരിച്ചടിയിൽ നിന്ന് കരകയറിയ പാക് ടീം ഫൈനലില്‍ ഇംഗ്ലണ്ടിനെ തോൽപിച്ച് കപ്പടിച്ചു.

4/9
1996ൽ ബെംഗളൂരു- ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. 90 റൺസ് പടുത്തുയർത്തിയ നവജോത് സിങ് സിദ്ധു- സച്ചിൻ കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒടുവിൽ 25 പന്തിൽ 45 റൺസ് നേടിയ അജയ് ജഡേജയുടെ വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യൻ സ്കോര്‍ 287. 55 റൺസുമായി അമീർ സൊഹൈലും 58 റൺസുമായി സയീദ് അൻവറും മികച്ച തുടക്കമാണ് പാകിസ്ഥാന് സമ്മാനിച്ചത്. എന്നാൽ വെങ്കിടേഷ് പ്രസാദും അനിൽ കുംബ്ലെയും ചേർന്ന് പാക് നിരയെ തകർത്തു. ആറ് പാക് ബാറ്റർമാരുടെ വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഇന്ത്യ 39 റണ്‍സിന് വിജയിച്ചു.

5/9
1999ൽ മാഞ്ചെസ്റ്റർ- മുഹമ്മദ് അസറുദ്ദീൻ തുടർച്ചയായ മൂന്നാം ലോകകപ്പിലും ഇന്ത്യയെ നയിച്ചു. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തെരഞ്ഞെടുത്തു. ഇത്തവണ തിളങ്ങിയത് രാഹുൽ ദ്രാവിഡും മുഹമ്മദ് അസറുദ്ദീനുമായിരുന്നു. രാഹുൽ 61ഉം അസറുദ്ദീൻ 59ഉം റൺസെടുത്തു. 50 ഓവർ അവസാനിച്ചപ്പോൾ ഇന്ത്യൻ സ്കോർ 227. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ബാറ്റർമാർ വെങ്കിടേഷ് പ്രസാദിന്റെ പന്തുകളെ പ്രതിരോധിക്കാനാകാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. അഞ്ച് വിക്കറ്റ് നേടിയ പ്രസാദിന്റെ മികവിൽ ഇന്ത്യ 47 റണ്‍സിന് വിജയിച്ചു.

6/9
2003ൽ സെഞ്ചൂറിയൻ- ഇത്തവണ സൗരവ് ഗാംഗുലി എന്ന പുതിയ ക്യാപ്റ്റന്റെ കീഴിലുള്ള യുവനിരയാണ് ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാൻ സയീദ് അൻവറിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ സഹായത്തോടെ നേടിയത് 273 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സച്ചിന്റെ ടെണ്ടുൽക്കർ ധീരമായി വിജയതീരത്തേക്ക് നയിച്ചു. 75 പന്തിൽ 98 റൺസെടുത്ത് സച്ചിൻ പുറത്തായെങ്കിലും 50 റൺസുമായി പുറത്താകാതെ നിന്ന യുവരാജ് സിങ് ഇന്ത്യക്ക് 6 വിക്കറ്റ് വിജയം സമ്മാനിച്ചു.

7/9
2011ൽ മൊഹാലി - ഇത്തവണ ഇരു ടീമുകളും ഏറ്റുമുട്ടിയത് സെമിഫൈനലിലായിരുന്നു. സച്ചിന്റെ മറ്റൊരു മാസ്റ്റർ ക്ലാസ് ഇന്നിങ്സിന് മൊഹാലി സാക്ഷ്യം വഹിച്ചു. 85 റൺസെടുത്ത സച്ചിന്റെ മികവിൽ ഇന്ത്യ പാകിസ്ഥാന് മുന്നിൽവെച്ച വിജയലക്ഷ്യം 260 റൺസ്. സഹീർ ഖാൻ, ആശിഷ് നെഹ്റ, മുനാഫ് പട്ടേല്‍, ഹർഭജൻ സിങ്, യുവരാജ് സിങ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി ബാറ്റർമാരെ പിടിച്ചുകെട്ടിയപ്പോൾ ഇന്ത്യ 29 റൺസിന് വിജയിച്ചു. ഫൈനലിൽ മഹേന്ദ്രസിങ് ധോണി നയിച്ച ഇന്ത്യ, ശ്രീലങ്കയെ തോൽപിച്ച് രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി.

8/9
2015 അഡ്ലെയിഡ്- സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ മികവില്‍ ഇന്ത്യ ലോകകപ്പ് വേദിയിൽ പാകിസ്ഥാനെതിരെ ആദ്യമായി 300 റണ്‍സിന് പുറത്ത് സ്കോർ ചെയ്തു. അഞ്ച് വിക്കറ്റ് നേടിയ സൊഹൈൽ ഖാന്റെ പ്രകടനവും ഇന്ത്യൻ റണ്ണൊഴുക്കിനെ തടഞ്ഞില്ല. നാലു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി പാകിസ്ഥാൻ സ്കോർ 224ൽ ഒതുക്കി.

9/9
2019ൽ മാഞ്ചെസ്റ്റർ - രോഹിത്- കോഹ്ലി  സഖ്യം തകർത്താടിയ മത്സരം. രോഹിത് 113 പന്തിൽ 140 റണ്‍സെടുത്തപ്പോൾ 77 റൺസുമായി കോഹ്ലി ഉറച്ച പിന്തുണ നൽകി. വിജയ് ശങ്കറും ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും ചേർന്ന് 6 പാക് വിക്കറ്റുകൾ പിഴുതെടുത്തപ്പോൾ ഇന്ത്യ 89 റൺസിന് വിജയിച്ചു.

താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്കൂളിനും ഭീഷണിക്കത്ത്

• താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്കൂളിനും ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ ഭീഷണിക്കത്ത് അയച്ചു.

• ഹിജാബ് വിഷയം പരാമർശിച്ച കത്ത് ബിഷപ്പിന്റെ ഓഫീസിലും പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലും ലഭിച്ചു.

• ഭീഷണിക്കത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

View All
advertisement