IPL 2023| ഗില്ലിന് മറുപടി ഇല്ലാതെ മുംബൈ ഇന്ത്യൻസ്; തുടർച്ചയായ രണ്ടാം തവണയും ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

Last Updated:
60 പന്തിൽ 10 സിക്സറുകളുടെയും 7 ഫോറിന്റെ അകടമ്പടിയോടെയാണ് ഗിൽ 129 റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 215.00
1/10
Shubman Gill extended his sensational run with a third century of the season as Gujarat Titans crushed Mumbai Indians by 62 runs to storm into their second consecutive IPL final
അഹമ്മദാബാദ്: അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, തുടർച്ചയായ രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച ഇതേ വേദിയി‍ൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ. വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 234 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.2 ഓവറിൽ 171 റൺസിന് ഓൾഔട്ടായി. (Photo Credit: Sportzpics)
advertisement
2/10
Mohammad Shami caused early troubles for Mumbai, getting rid of makeshift opener Nehal Wadhera (4) and Rohit Sharma (8)
2.2 വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയാണ് മുംബൈയുടെ ഫൈനൽ പ്രതീക്ഷകൾ തകർത്തത്. മറുപടി ബാറ്റിങ്ങിൽ, സൂര്യകുമാർ യാദവ് (38 പന്തിൽ 61), തിലക് വർമ (14 പന്തിൽ 43), കാമറൂൺ ഗ്രീൻ (20 പന്തിൽ 30) എന്നിവർ പൊരുതിയെങ്കിലും മറ്റു ബാറ്റർമാർക്ക് ആർക്കും രണ്ടക്കം കടക്കാനായില്ല. (Photo Credit: Sportzpics)
advertisement
3/10
Shubman Gill’s 60-ball 129 (7x4s, 10x6s) fired Gujarat Titans to a huge 233/3 and in reply, Mumbai Indians, struck by a string of injuries, went down fighting in Qualifier 2
ക്യാപ്റ്റൻ രോഹിത് ശർമ (7 പന്തിൽ 8), നേഹൽ വധേര (3 പന്തിൽ 4), വിഷ്ണു വിനോദ് (7 പന്തിൽ 5), ടിം ഡേവിഡ് (3 പന്തിൽ 2), ക്രിസ് ജോർദാൻ (5 പന്തിൽ 2), പിയൂഷ് ചൗള (പൂജ്യം), കുമാർ കാർത്തികേയ (7 പന്തിൽ 6), ജേസൻ ബെഹ്‌റൻഡോർഫ് (5 പന്തിൽ 3*) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. ഗുജറാത്തിനായി മോഹിത് ശർമയ്ക്കു പുറമേ മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും ജോഷ്വാ ലിറ്റിൽ ഒരു വിക്കറ്റും വീഴ്ത്തി. (Photo Credit: Sportzpics)
advertisement
4/10
Suryakumar Yadav (61) and Tilak Varma (43) provided the resistance but Mumbai Indians were bundled out for 171.
പിഎൽ രണ്ടാം ക്വാളിഫയറിൽ ശുഭ്മാൻ ഗില്ലിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ കരുത്തിലാണ്മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു.  (Photo Credit: Sportzpics)
advertisement
5/10
Mohit Sharma, introduced in the 15th over, finished with figures of 2.2-0-10-5, triggering a collapse as MI collapsed from 149/4 in 14 overs to 171 all-out in 18.2 overs
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഗില്ലിന്റെ സെഞ്ചുറിക്കരുത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതോടെയാണ് മുംബൈയ്ക്ക് പ്ലേഓഫിലേക്ക് വാതിൽ തുറന്നത്. എന്നാൽ ആ മത്സരത്തേക്കാളും ആക്രമണകാരിയായ ഗില്ലിനെയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്.  (Photo Credit: Sportzpics)
advertisement
6/10
The 23-year-old Gill scored his third century in the last four innings, recorded the highest score of the season for any batter and took his tally to 851 runs in yet another sensational knock.
 മുംബൈ ബൗളർമാരെ ഗില്ല് തല്ലിയൊതുക്കി. 60 പന്തിൽ 10 സിക്സറുകളുടെയും 7 ഫോറിന്റെ അകടമ്പടിയോടെയാണ് ഗിൽ 129 റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 215.00.  (Photo Credit: Sportzpics)
advertisement
7/10
Shubman Gill’s whirlwind knock made him only the second Indian batter after Virat Kohli (2016) and overall fourth in the history, after Jos Buttler (2022) and David Warner (2016), to score more than 800 runs in an IPL season.
ഐപിഎൽ സീസണിലെ മൂന്നാം സെഞ്ചറിയാണ് ഗിൽ തികച്ചത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു ഗിൽ. 2016ൽ കോഹ്ലിയും 2022ൽ ജോസ് ബട്‌ലറും നാല് സെ‍ഞ്ചുറികൾ വീതം നേടിയിരുന്നു.  (Photo Credit: Sportzpics)
advertisement
8/10
Tilak Varma took on the India and GT pace spearhead, hitting four fours and a six to collect 24 runs off the fifth over.
ഐപിഎൽ പ്ലേ ഓഫിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് ശുഭ്മാൻ ഗിൽ. 23 വയസ്സും 260 ദിവസവും പ്രായമുള്ള ഗിൽ, ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 49 പന്തിൽ സെഞ്ചുറി തികച്ച ഗിൽ, പ്ലേഓഫിലെ വേഗതയേറിയ സെഞ്ചുറിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. (Photo Credit: Sportzpics)
advertisement
9/10
Suryakumar tried to take the game deep with 61 from 38 balls with seven fours and two sixes
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം തെറ്റായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. ഒന്നാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയും (16 പന്തിൽ 18) ഗില്ലും ചേർന്ന് 54 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്.  (Photo Credit: Sportzpics)
advertisement
10/10
Suryakumar Yadav lost his leg stump while attempting to hit Mohit Sharma in the fine leg region.
ആറാം ഓവറിന്റെ അഞ്ചാം പന്തിൽ, 30 റൺസിൽ നിൽക്കെ ക്രിസ് ജോർദന്റെ പന്തിൽ ഗിൽ നൽകിയ ക്യാച്ച് ടിം ഡേവിഡ് വിട്ടുകളഞ്ഞതിന് വലിയ വിലയാണ് മുംബൈക്ക് നൽകേണ്ടിവന്നത്. കഴിഞ്ഞ മത്സരത്തിൽ മുംബൈയുടെ വിജയശിൽപിയായിരുന്ന ആകാശ് മധ്‌വാളിന് ഇത്തവണ തിളങ്ങാനായില്ല. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (13 പന്തിൽ 28*), റാഷിദ് ഖാൻ (2 പന്തിൽ 5*) എന്നിവർ പുറത്താകാതെ നിന്നു. മഴ മൂലം അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്  (Photo Credit: Sportzpics)
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement