advertisement

കല്ലമ്പാറയുടെ മുഖച്ഛായ മാറി; ഭക്ഷണ വൈവിധ്യങ്ങളുമായി 'കല്ലമ്പാറ ഫുഡ് സ്ട്രീറ്റ്'

Last Updated:

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ഓർമ്മകളുള്ള ഫറോക്ക് പാലത്തിന് അരികിൽ പുതിയ ടൂറിസം വിപ്ലവം.

കല്ലമ്പാറ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം
കല്ലമ്പാറ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം
ഇന്ത്യയിൽ ആദ്യമായി ഡിസൈൻ പോളിസി വർക്ക്ഷോപ്പ് നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ നിയോജകമണ്ഡലത്തിലെ കല്ലമ്പാറ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഹൈന്ദവ മുസ്ലിം സഹോദരങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച ചരിത്രം ഫറോക്ക് പാലത്തിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ദീപാലൻകൃതമായ ഫറോക്ക് മേൽപ്പാലം നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അനൂപ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ കടലുണ്ടി - കല്ലമ്പാറ പഴയ പാലം പ്രദേശത്ത് 98 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയതാണ് ടൂറിസം പദ്ധതിയായ കല്ലമ്പാറ ഫുഡ് സ്ട്രീറ്റ്. പ്രാദേശികമായ തനതായ ഭക്ഷണ സംസ്കാരം പരിചയപ്പെടുത്തുന്ന ഒരു പൊതു സ്ട്രീറ്റ് എന്ന ആശയമാണ് പദ്ധതിയുടെ അടിസ്ഥാന തത്വമായി വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തരവും വിദേശവുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ടൂറിസ്റ്റ് പദ്ധതിയാണ് കല്ലമ്പാറ ഫുഡ് സ്ട്രീറ്റ്.
കേരളത്തിൻ്റെ തനതായ ഭക്ഷണ സംസ്കാരം വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുക, ആഭ്യന്തരവും വിദേശവുമായ സഞ്ചാരികളെ ആകർഷിക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ, ചെറുകിട വ്യാപാര സാധ്യതകൾ എന്നിവ സൃഷ്ടിക്കുക. ഇതാണ് കടലുണ്ടി - കല്ലമ്പാറ ഫുഡ് സ്ട്രീറ്റിലൂടെ ലക്ഷ്യമിടുന്നത്.
advertisement
പദ്ധതിയുടെ ഭാഗമായി കിയോസ്ക്കുകൾ, വിളക്ക് കാലുകൾ, സിറ്റിംഗ് ബെഞ്ചുകൾ, ഇൻ്റർലോക്കിങ് വർക്കുകൾ, ലാൻഡ്സ്കേപ്പിംഗ് വർക്കുകൾ തുടങ്ങിയവ നിർമ്മിച്ചിട്ടുണ്ട്. ടൂറിസം പദ്ധതിയുടെ പരിപാലന ചുമതല ഡി ടി പി സി കോഴിക്കോടിനാണ്. ULCCS ലിമിറ്റഡ് മുഖേനയാണ് നിർമാണം നടപ്പിലാക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കല്ലമ്പാറയുടെ മുഖച്ഛായ മാറി; ഭക്ഷണ വൈവിധ്യങ്ങളുമായി 'കല്ലമ്പാറ ഫുഡ് സ്ട്രീറ്റ്'
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement