അർജന്റീന നായകൻ ലയണൽ മെസിയും സംഘവും ഓസ്ട്രേലിയയെ വീഴ്ത്തി ലോകകപ്പിന്‍റെ അവസാന എട്ടിൽ ഇടംനേടിയതിന്‍റെ ആഘോഷത്തിലാണ് ആരാധകർ. എന്നാൽ മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവം ഇപ്പോൾ വിവാദമാകുകയാണ്. മത്സരത്തിനിടെ ആരാധകർക്കുനേരെ മെസിയുടെ മകൻ ച്യൂയിംഗം എറിയുന്നതും തുടർന്ന് മെസിയുടെ ഭാര്യ അന്‍റോണെല്ല മകനെ ശകാരിക്കുന്നതുമായ ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫുട്ബോളിൽ ലോകകിരീടമെന്ന നേട്ടത്തിനായി മുന്നേറുമ്പോൾ തനിക്ക് കരുത്താകുന്നത് തന്റെ കുട്ടികളാണെന്ന് മെസി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അർജന്റീനക്കാരിയായ മെസിയുടെ ഭാര്യ അന്റോണേല മകൻ മറ്റെയോയുടെ വിഡ്ഢിത്തങ്ങളോട് പെട്ടെന്ന് പ്രതികരിച്ചതിനാൽ ഈ ദൃശ്യങ്ങൾക്ക് പിന്നാലെ മെസി വില്ലനായി മാറുന്നില്ലെന്ന് ആരാധകർ പറയുന്നു.