രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; കരാർ നീട്ടി ബിസിസിഐ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര മുതൽ ദ്രാവിഡ് വീണ്ടും പരിശീലക കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് ബിസിസിഐ അറിയിക്കുന്നത്
advertisement
advertisement
advertisement
advertisement
കഴിഞ്ഞയാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചയിലും പുതിയ കരാറിന്റെ അന്തിമ രൂപമായിരുന്നില്ല. തുടർന്ന് പരിശീലക കരാറായില്ലെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ പരിശീലിപ്പിക്കാൻ രാഹുലിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. കരാറില്ലാതെ തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ തയാറാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദ്രാവിഡിന്റെ കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.