World Cup | ലോകകപ്പ് സെമി; ഒമ്പത് ടീമുകൾക്ക് സാധ്യത!

Last Updated:
ഇന്ത്യ ഉൾപ്പടെ ഒമ്പത് ടീമുകൾക്കും നിലവിൽ സെമിയിലെത്താനുള്ള സാധ്യതയുണ്ട്...
1/12
മുംബൈ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ആദ്യറൌണ്ട് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ആരൊക്കെ സെമിയിൽ കടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്നത്. എല്ലാ ടീമുകൾക്കും രണ്ടോ മൂന്നോ മത്സരങ്ങൾ വീതമാണ് ഇനി അവശേഷിക്കുന്നത്. ഈ ഘട്ടത്തിൽ പത്തിൽ ഒമ്പത് ടീമുകൾക്കും സെമിഫൈനൽ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള ഓരോ മത്സരങ്ങളും ടീമുകൾക്ക് അതീവ നിർണായകമാണ്. നിലവിൽ ഏഴ് കളികളിൽ ആറും തോറ്റ ബംഗ്ലാദേശ് ഉറപ്പായും ലോകകപ്പിൽനിന്ന് പുറത്തായി കഴിഞ്ഞു. ആറ് കളികളിൽ ഒരെണ്ണം മാത്രം ജയിച്ച ഇംഗ്ലണ്ടിന്‍റെ കാര്യവും പരുങ്ങലിലാണ്.

advertisement
2/12
കളിച്ച ആറ് മത്സരവും ജയിച്ച ഇന്ത്യയും ഏഴിൽ ആറെണ്ണം ജയിച്ച ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത രണ്ട് സ്ഥാനങ്ങളിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്നതാണ് ആവേശകരമാക്കുന്നത്. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് ആറ് ടീമുകൾക്ക് സാധ്യതയുണ്ടെന്നതാണ് ലോകകപ്പിനെ ആവേശകരമാക്കുന്നത്. ഓരോ ടീമിന്‍റെയും സെമിഫൈനൽ സാധ്യത പരിശോധിക്കാം...

3/12
World Cup 2023, ICC Cricket World Cup 2023, Rohit Sharma, India Vs England,
ഇന്ത്യ: ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ ആറും ജയിച്ച ഇന്ത്യയ്ക്ക് 12 പോയിന്റുണ്ട്. ഏറെക്കുറെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ഇനിയുള്ള മൂന്നു മത്സരങ്ങളും തോൽക്കുകയും മറ്റ് ടീമുകൾ കയറിവരുകയും ചെയ്താൽ മാത്രമാണ് ഇന്ത്യയ്ക്ക് ആശങ്കപ്പെടാനുള്ളത് ശ്രീലങ്ക (നവംബർ 2), ദക്ഷിണാഫ്രിക്ക (നവംബർ 5), നെതർലൻഡ്‌സ് (നവംബർ 12) എന്നിവയ്‌ക്കെതിരെയുള്ള ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഏതെങ്കിലും ഒന്ന് ജയിച്ചാൽ ഇന്ത്യ അവസാന നാലിൽ എത്തും.
advertisement
4/12
Southafrica_NewZealand
ദക്ഷിണാഫ്രിക്ക: ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക ഇപ്പോൾ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ ഒന്നാമതാണ്. അടുത്ത രണ്ട് മത്സരങ്ങളിൽ കുറഞ്ഞത് ഒരു വിജയമെങ്കിലും നേടിയാൽ അവർക്ക് ഏകദിന ലോകകപ്പ് സെമിഫൈനൽ സ്ഥാനം സുരക്ഷിതമാക്കാം. അഫ്ഗാനിസ്ഥാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്നെങ്കിലും തോറ്റാൽ, ഒരു കളിയും ജയിക്കാതെയും ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താം.
advertisement
5/12
Daryl Mitchell, Daryl Mitchell century, Daryl Mitchell century against india, Daryl Mitchell century world cup century, India vs New Zealand, India vs New Zealand Live Score, Cricket World Cup, Mohammed Shami, Rachin Ravindra, Live Score IND vs NZ ODI World Cup 2023
ന്യൂസിലൻഡ്: ഏഴ് മത്സരങ്ങളിൽ എട്ട് പോയിന്റുമായി കിവീസ് പോയിന്റ് പട്ടികയിൽ മൂന്നാമതാണ്, ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ അവസാന നാലിൽ സ്ഥാനം ഉറപ്പിക്കാം. അടുത്ത രണ്ട് മത്സരങ്ങളിൽ രണ്ടെണ്ണവും ജയിക്കുകയും അഫ്ഗാനിസ്ഥാൻ ഒരെണ്ണം കൂടി തോൽക്കുകയും ചെയ്താൽ കിവികൾ പോലും മുന്നേറും. എന്നാൽ അഫ്ഗാനിസ്ഥാൻ അടുത്ത മത്സരങ്ങളിൽ വിജയം നേടിയാൽ അത് ന്യൂസിലാൻഡിന്‍റെ നില അപകടത്തിലാക്കും.
advertisement
6/12
Australia vs Sri Lanka, AUS vs SL, AUS vs SL World Cup 2023, AUS vs SL World Cup 2023 Highlights, Mitchell Marsh, Josh Inglis, Aussies First Win in WC23
ഓസ്‌ട്രേലിയ: അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയുടെ അവസ്ഥ ന്യൂസിലൻഡിന് സമാനമാണ്. അവർക്ക് ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുണ്ട്. മൂന്ന് വിജയങ്ങൾ തീർച്ചയായും അവരെ സെമിയിലെത്തിക്കും. അഫ്ഗാനിസ്ഥാൻ അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്ന് തോറ്റാൽ ഓസീസിന് രണ്ട് വിജയങ്ങളിലൂടെ അവസാന നാലിലെത്താം.
advertisement
7/12
പാകിസ്ഥാൻ: ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് പാക്കിസ്ഥാനുള്ളത്. തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും വലിയ മാർജിനിൽ വിജയിച്ചതിന് പുറമെ, ന്യൂസിലൻഡും ഓസ്‌ട്രേലിയയും അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ തോൽക്കുകയും ചെയ്താൽ മാത്രമാണ് പാകിസ്ഥാന് സാധ്യതയുള്ളത്. എന്നാൽ ന്യൂസിലൻഡും ഓസ്‌ട്രേലിയയും അവരുടെ ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും ജയിക്കുകയും ചെയ്താൽ, പാകിസ്ഥാൻ എന്ത് ചെയ്താലും അവർ പുറത്താകും.

8/12
ENG vs AFG, ENG vs AFG Highlights, ICC World Cup 2023, Afghanistan Beat England by 69 Runs, ICC world cup,
അഫ്ഗാനിസ്ഥാൻ: ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി അഫ്ഗാനിസ്ഥാൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ ഇവയിൽ ഒരു ടീം ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ടെണ്ണം തോൽക്കുകയും അഫ്ഗാനിസ്ഥാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ അവർക്ക് സെമിയിലെത്താം. അഫ്ഗാനിസ്ഥാൻ മൂന്നിൽ രണ്ടെണ്ണം ജയിക്കുകയാണെങ്കിൽ സെമിയിലെത്താൻ, ന്യൂസിലൻഡോ ഓസ്‌ട്രേലിയയോ അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തോൽക്കണം.
advertisement
9/12
ശ്രീലങ്ക: ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി, ശ്രീലങ്ക പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. എന്നാൽ അത്ഭുതങ്ങൾ സംഭവിച്ചാൽ അവർക്കും സെമിഫൈനൽ സാധ്യതയുണ്ട്. അടുത്ത മൂന്ന് മത്സരങ്ങൾ ജയിക്കുകയും ഓസ്‌ട്രേലിയയും ന്യൂസിലൻഡും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തോൽക്കുകയും ചെയ്യണമെന്ന് മാത്രം. കൂടാതെ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നെതർലാൻഡ്സ് എന്നീ ടീമുകളും അടുത്ത മത്സരങ്ങൾ തോൽക്കണം.

10/12
Netherlands_cricket
നെതർലാൻഡ്‌സ്: ശ്രീലങ്കയെപ്പോലെ നെതർലൻഡ്‌സിന് ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുണ്ട്, അവരുടെ അവസ്ഥയും ശ്രീലങ്കയ്ക്ക് സമാനമാണ്. ന്യൂസിലൻഡും ഓസ്‌ട്രേലിയയും ശേഷിക്കുന്ന മത്സരങ്ങളെല്ലാം തോൽക്കുകയും പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും തോൽക്കുകയും ചെയ്താൽ ഓറഞ്ച് പടയ്ക്ക് നാടകീയമായി സെമി കളിക്കാം.
advertisement
11/12
ഇംഗ്ലണ്ട്: നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിന്‍റെ സ്ഥിതി ഇത്തവണ ദയനീയമാണ്. ആറ് മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വളരെ വലിയ മാർജിനിൽ ജയിക്കുകയും ന്യൂസിലൻഡും ഓസ്‌ട്രേലിയയും അവരുടെ ശേഷിക്കുന്ന മത്സരങ്ങളും തോൽക്കുകയും ചെയ്താൽ ഇംഗ്ളണ്ടിന് മുന്നിലുള്ള നേരിയ സാധ്യത തുറക്കപ്പെടും. കൂടാതെ, പാകിസ്ഥാൻ ന്യൂസിലൻഡിനെ ചെറിയ മാർജിനിൽ തോൽപ്പിക്കുകയും വലിയ മാർജിനിൽ ഇംഗ്ലണ്ടിനെതിരെ തോൽക്കുകയും ചെയ്യണം. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബാക്കിയുള്ള എല്ലാ മത്സരങ്ങളും തോൽക്കണം, നെതർലാൻഡ്‌സ് അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയും ഇന്ത്യയോടും ഇംഗ്ലണ്ടിനോടും തോൽക്കുകയും ചെയ്യണം. അങ്ങനെയെങ്കിൽ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ എന്നീ ടീമുകൾക്ക് എട്ട് പോയിന്റ് വീതമുണ്ടാകും. ഈ ഘട്ടമെത്തുകയാണെങ്കിൽ ഏറ്റവും മികച്ച നെറ്റ് റൺ റേറ്റുള്ള മികച്ച രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും.

12/12
2023 ഏകദിന ലോകകപ്പിന്റെ സെമി ഫൈനൽ നവംബർ 15, 16 തീയതികളിൽ യഥാക്രമം മുംബൈയിലും കൊൽക്കത്തയിലും നടക്കും. നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

• കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

• കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

• പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement