MEDIA NOT FOUND

ലോകസ്ഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥികളെ ഇന്നറിയാം

Author :
Last Updated : Kerala
ലോക്സ്ഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. ജില്ലാ കൗണ്‍സിലുകളുടെ സാധ്യതാപട്ടിക സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സാധ്യതാ പട്ടികയിലുണ്ട്. നാലു സീറ്റുകളിലേക്കും മൂന്നു പേരുടെ വീതം പട്ടികയാണ് സംസ്ഥാന നേതൃത്വം ജില്ലാ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടത്. മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മാവേലിക്കര, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മൂന്ന് ജില്ലാ കൗണ്‍സിലുകളും പട്ടിക നല്‍കി. മത്സരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞെങ്കിലും അദ്ദേഹവും പട്ടികയിലുണ്ട്. കാനം മത്സരിച്ചാല്‍ തിരുവനന്തപുരം തിരിച്ചുപിടിക്കാമെന്നാണ് ജില്ലാനേതൃത്വത്തിന്റെ അഭിപ്രായം
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
ലോകസ്ഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥികളെ ഇന്നറിയാം
advertisement
advertisement