രാവിലെ ടിഫിൻ കഴിഞ്ഞാൽ പിന്നെ ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് ശേഷമേ കട വീണ്ടും തുറക്കൂ. രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം. പല തരത്തിലുള്ള ദോശകളും രസ വടയും തൈര് വടയും കൂടാതെ ബദാം പാൽ, റോസ് മിൽക്ക് തുടങ്ങിയവയും ഇവിടെ വിളമ്പുന്നു. കൂടെ, നമസ്തേ ടിഫിൻ സ്പെഷ്യൽസ് ആയ ഗോബി 65, പനീർ 65, മഷ്‌റൂം 65, ചന്നാബട്ടൂര എന്നിവയ്ക്കും നല്ല ഡിമാൻഡാണ് ഇവിടെ. തദേശവാസികളെ കൂടാതെ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികളും ഈ കടയിലെ ഭക്ഷണം ആസ്വാദിക്കാനെത്തുന്നു.
advertisement
ഓർഡർ നൽകിയതിനുശേഷം പാചകം ചെയ്യുന്നതുകൊണ്ട് ഇവിടത്തെ ഭക്ഷണത്തിന് തനത് രുചി ലഭിക്കുന്നു. വിവിധ തരത്തിലുള്ള ചമ്മന്തികളും തൊടുകറികളും ചേരുന്നതോടെ ഇവിടുത്തെ ഭക്ഷണത്തിന്റെ രുചി മറ്റൊരു തലത്തിലേക്കെത്തുന്നു. അവധി ദിവസങ്ങൾ ഇല്ലാതെയാണ് കടയുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ആലപ്പുഴയിലെ ഭക്ഷണ പ്രിയർക്കിടയിലെ സജീവമായ പേരാണ് ഇപ്പോൾ'നമസ്തേ ടീഫിൻ'. ജനപ്രിയമായ നമസ്തേ ടീഫിനിലെ ജീവനക്കാരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം വയറിനൊപ്പം മനസ്സും നിറയ്ക്കുന്നു.
ഓരോ അതിഥിയെയും മനസുകൊണ്ട് കൂടി സ്വാഗതം ചെയ്യുകയാണ് നമസ്തേ ടീഫിൻ.അടുത്തിടെ ആരംഭിച്ച ഹോം ഡെലിവറി സൗകര്യം ജനങ്ങൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.ഫോണിലൂടെയോ ഓൺലൈനിലൂടെയോ ഉപഭോക്താക്കളുടെ ഓർഡർ നൽകുന്നതനുസരിച്ച്, അവരുടെ വീട്ടുപടിക്കലിൽ രുചിയേറും വിഭവങ്ങളുമായി നമസ്തേ ടിഫിൻ എത്തുന്നു. അങ്ങനെ പുതു തലമുറയുടെ ഒപ്പം നടക്കുകയാണ് ആലപ്പുഴയുടെ സ്വന്തം രുചിയിടവും .