റെഡിമെയ്ഡ് ഊഞ്ഞാലില്‍ ആടിയാവട്ടെ ഇത്തവണത്തെ ഓണം

Last Updated:

വീട്ടുമുറ്റത്തെ മരത്തില്‍ ഊഞ്ഞാലില്ലാതെ പോകണ്ട ഈ ഓണം. റെഡിയായി കിട്ടുന്ന ഇത്തരം റെഡിമെയ്ഡ് ഊഞ്ഞാലുകളെ കുറിച്ച് കൂടുതല്‍ അറിയാം.

image source: google
image source: google
ഊഞ്ഞാലില്ലാതെ എന്ത് ഓണമാണല്ലേ. നാട്ടിന്‍ പുറങ്ങളില്‍ അത്തം മുതല്‍ ഓണം തുടങ്ങുകയായി. പൂക്കളം ഇടുന്നതിനൊപ്പം ഊഞ്ഞാലും കെട്ടും. ഒന്നോ രണ്ടോ പേര്‍ ഊഞ്ഞാലില്‍ ഇരിക്കും. പുറകില്‍ നിന്ന് ആളുകള്‍ ആട്ടിവിടും. ചില മിടുക്കര്‍ ഊഞ്ഞാലില്‍ നിന്ന് കൊണ്ടാടും. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിനോദം. എന്നാല്‍ ഇന്ന് പാര്‍ക്കില്‍ മാത്രം ഒതുങ്ങിപ്പോയ ഊഞ്ഞാലിനെ റെഡിമെയ്ഡാക്കി തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ആലപ്പുഴ സ്വദേശി ജോമോന്‍.
കുട്ടികാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ് വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടുന്ന ഊഞ്ഞാലും അതില്‍ കയറിയിരുന്നാടാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്ന കൂട്ടുകാരും. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഊഞ്ഞാല്‍ സ്വന്തമായി കെട്ടാന്‍ സമയമ്മിലാത്തവര്‍ക്കുവേണ്ടി റെഡിമെയ്ഡ് ഊഞ്ഞാല്‍ വിപണിയില്‍ ഒരുങ്ങിയിരിക്കുകയാണ്. 350 രൂപ മുതല്‍ 1400 രൂപ വരെയുള്ള വിലയിലാണ് ഇത്തരം ഊഞ്ഞാലുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കയറില്‍ മരത്തിൻ്റെ ഇരിപ്പിടം പിടിപ്പിച്ചുക്കൊണ്ടുള്ള ഇത്തരം ഊഞ്ഞാലുകള്‍ പല അളവിലും ഗുണമേന്മയിലും ലഭ്യമാണ്. ആലപ്പുഴ തോട്ടംകുളങ്ങരയില്‍ ജോമോൻ്റെ കടയില്‍ ഇത്തരം 20 തരത്തോളം ഊഞ്ഞാലുകള്‍ ഉണ്ട്.
advertisement
അപ്പോള്‍ സദ്യ കഴിച്ച ക്ഷീണം മാറ്റാന്‍ ഊഞ്ഞാലില്‍ കയറിയിരുന്നൊന്നാടി ആഘോഷിച്ച് കൊണ്ടാടാം ഇത്തവണത്തെ ഓണക്കാലം.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
റെഡിമെയ്ഡ് ഊഞ്ഞാലില്‍ ആടിയാവട്ടെ ഇത്തവണത്തെ ഓണം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement