കായംകുളം ബോയ്സ് സ്കൂളിൽ ഇനി ശുദ്ധ ജലത്തിന് കുറവില്ല

Last Updated:

തങ്ങള്‍ പഠിച്ച സ്‌കൂളിന്‌ ശുദ്ധജലം എത്തിയ്‌ക്കുന്നതിനായി വാട്ടര്‍ പ്യൂരിഫയറും വാട്ടര്‍ടാങ്കും കൈമാറുന്ന സ്‌കൂള്‍ അസംബ്ലിയിലാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരുള്‍പ്പെടെ പങ്കാളികളായത്‌.

ഉദ്ഘാടന ചടങ്ങിൽ ഡി വൈ എസ്‌ പി ബാബുക്കുട്ടന്‍
ഉദ്ഘാടന ചടങ്ങിൽ ഡി വൈ എസ്‌ പി ബാബുക്കുട്ടന്‍
സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ആദ്യ നിരയില്‍ സ്ഥാനം പിടിച്ച്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍. കായംകുളം ഡി വൈ എസ്‌ പി എം. ബാബുക്കുട്ടനാണ്‌ താന്‍ പഠിച്ച സ്‌കൂളായ കായംകുളം ബോയ്സ് സ്കൂളിൻ്റെ അസംബ്ലിയില്‍ ആദ്യ നിരയില്‍ സ്ഥാനം പിടിച്ചത്‌. താന്‍ പഠിച്ച സ്‌കൂളിൻ്റെ ഗൃഹാതുരമായ ഓര്‍മകളും അദ്ദേഹം പങ്കിട്ടു. ഡി വൈ എസ്‌ പി മാത്രമല്ല, കരീലക്കുളങ്ങര എസ്‌ ഐ നിസാറും കായംകുളത്തെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നിരന്നു. തങ്ങള്‍ പഠിച്ച സ്‌കൂളിന്‌ ശുദ്ധജലം എത്തിയ്‌ക്കുന്നതിനായി വാട്ടര്‍ പ്യൂരിഫയറും വാട്ടര്‍ടാങ്കും കൈമാറുന്ന സ്‌കൂള്‍ അസംബ്ലിയിലാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരുള്‍പ്പെടെ പങ്കാളികളായത്‌.
1987 എസ്‌ എസ്‌ സി ബാച്ച്‌ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മയാണ്‌ സ്‌കൂളിലേക്ക്‌ ഇവ നല്‍കിയത്‌. പൂര്‍വ വിദ്യാര്‍ഥിക്കൂട്ടായ്‌മയുടെ രക്ഷാധികാരിയാണ്‌ ഡി വൈ എസ്‌ പി ബാബുക്കുട്ടന്‍. അതേ ബാച്ചിലെ സഹപാഠിയാണ്‌ എസ്‌ ഐ നിസാര്‍. തൻ്റെ ബോയ്‌സ്‌ ഹൈസ്‌കൂള്‍ ജീവിതത്തിലെ മനോഹര ഓര്‍മകള്‍ പങ്കു വച്ചും ഒ എന്‍ വിയുടെ 'ഒരുവട്ടം കൂടി' എന്ന കവിത ചൊല്ലിയുമാണ്‌ ഡി വൈ എസ്‌ പി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
advertisement
എണ്‍പതുകളില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഇന്ന്‌ 300-ഓളം വിദ്യാര്‍ഥികളാണുള്ളത്‌. അന്നത്തെ സ്‌കൂള്‍ അസംബ്ലി കൂടുമ്പോള്‍ ഗ്രൗണ്ട്‌ നിറയെ വിദ്യാര്‍ഥികളായിരുന്നുവെന്നതും കൂട്ടായ്‌മ അംഗങ്ങള്‍ ഓര്‍ത്തെടുക്കുന്നു. നാലു വര്‍ഷമായി സജീവ പ്രവര്‍ത്തനം നടത്തുന്ന പൂര്‍വ വിദ്യാര്‍ഥിക്കൂട്ടായ്‌മയാണിത്‌. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ശശി, നഗരസഭാ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷാമില അനിമോന്‍, കൗണ്‍സിലര്‍ കെ. പുഷ്‌പദാസ്‌, നജീബ്‌, അധ്യാപിക ലതാജോണ്‍, സ്‌kറ്റാഫ്‌ സെക്രട്ടറി ശശി എസ്‌, ഡോ. മിനി പി, മുജീബ്‌, നിസാര്‍ പൊന്നാരേത്ത്‌, സാബു സി ടി, ഷാജി, രാധാകൃഷ്‌ണന്‍, മോനി, ഷിജു, സലിം, സൈയ്‌ദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
കായംകുളം ബോയ്സ് സ്കൂളിൽ ഇനി ശുദ്ധ ജലത്തിന് കുറവില്ല
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement