നോട്ടോ തുറമുഖ നഗരത്തിലാണ് കൂറ്റൻ കണവ (കൂന്തൾ) പ്രതിമ സ്ഥാപിച്ചത്. നാലു മീറ്റർ ഉയരവും 9 മീറ്റർ നീളവുമാണ് പ്രതിമിക്കുള്ളത്. കോവിഡ് അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഫണ്ടിൽ നിന്ന് 25 മില്യൺ യെൻ (1.68 കോടി രൂപ) ചെലവാക്കിയാണ് കൂറ്റൻ പിങ്ക് പ്രതിമ നിർമിച്ചത്.
Also Read- കാട്ടാനയെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറൽ; മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ കേസ്
എന്നാൽ, കോവിഡിന് ശേഷം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് ഭരണാധികാരികളുടെ വാദം. ജപ്പാൻ ഇപ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. എന്നാൽ നോട്ടോയിൽ വളരെ കുറച്ചു കോവിഡ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ കോവിഡ് രൂക്ഷമായതോടെ ഇവിടെ എത്തിയിരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്.
advertisement
Also Read- Viral Video പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രാദേശിക സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് സർക്കാർ 800 മില്യൺ യെൻ (53.95 കോടി രൂപ) നോട്ട നഗരത്തിന് അനുവദിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിമയുടെ ആകെ നിർമാണ ചെലവ് 30 മില്യൺ യെൻ (2.02 കോടി രൂപയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് നേരിട്ട് ചെലവഴിക്കേണ്ടതില്ലെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ നഗരഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. കോവിഡ് മഹാമാരി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഇത്രയും തുക പ്രതിമ നിർമിക്കാനായി ചെലവിട്ടതിനെ അനുകൂലിക്കാനാകില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.
Also Read- 'മകനെ തനിച്ചാക്കി റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി'; സീരിയൽ താരത്തിനെതിരെ മുൻ ഭർത്താവ്
പ്രതിമ നിർമിക്കുന്നത് ഭാവിയിൽ ചിലപ്പോൾ ഗുണം ചെയ്തേക്കാം, എന്നാൽ ഇപ്പോൾ ഈ തുക മെഡിക്കൽ ജീവനക്കാർക്കോ ചികിത്സാ സേവനങ്ങൾ സജ്ജമാക്കുന്നതിനോ മറ്റോ ഉപയോഗിക്കാമായിരുന്നുവെന്ന് ഒരു നഗരവാസി പ്രാദേശിക ദിനപത്രമായ ചുനിച്ചി ഷിംബുനിനോട് പറഞ്ഞു. നോട്ടോ നഗരം പറക്കും കണവ (കൂന്തള്‍)കള്‍ക്ക് പേരുകേട്ടതാണെന്നും പ്രതിമ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഭരണകൂട വക്താവ് ഫുജി ന്യൂസ് നെറ്റ് വർക്കിനോട് പറഞ്ഞു.
2020 ഒക്ടോബറിലാണ് പിങ്ക് നിറത്തിലുള്ള പ്രതിമയുടെ നിർമാണം ആരംഭിച്ചത്. പണി പൂർത്തിയാക്കിയ പ്രതിമയുടെ അനാച്ഛാദനം മാർച്ചിലായിരുന്നു.