advertisement

Viral Video പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ

Last Updated:

ഈ വിവാഹച്ചടങ്ങിന്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ്യൂട്യൂബ് അതിന്റെ ട്വിറ്റർ ടൈം ലൈനിൽ പങ്കുവെച്ചിട്ടുണ്ട്.

ഒരു മുയലിന്റെ വിവാഹച്ചടങ്ങ് നിങ്ങളാരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ? കേട്ടിട്ടെങ്കിലുമുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. രസകരമായ ഒരു വിവാഹച്ചടങ്ങിന് ശേഷം മുയൽ ദമ്പതികൾ ഔദ്യോഗികമായി ഭർത്താവും ഭാര്യയും ആയി മാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിവാഹച്ചടങ്ങിന്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ്യൂട്യൂബ് അതിന്റെ ട്വിറ്റർ ടൈം ലൈനിൽ പങ്കുവെച്ചിട്ടുണ്ട്. മുഴുവൻ വീഡിയോയുടെ ലിങ്കും അതിനോടൊപ്പം നൽകിയിരുന്നു. വീഡിയോ നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിവാഹച്ചടങ്ങിനായി ഒരുങ്ങുന്ന റോബർട്ട്, ആമിഎന്നീ മുയലുകളെയാണ് വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുക. വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികളും എത്തുന്നുണ്ട്. പുരോഹിതർ ചടങ്ങുകളൊക്കെ നടത്തിയതിന് ശേഷം വിവാഹം പൂർത്തിയായതായി പ്രഖ്യാപിക്കുകയുംചെയ്യുന്നു.
ട്വിറ്റർ ടൈം ലൈനിൽ യൂട്യൂബ് പോസ്റ്റ് ചെയ്ത വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് വൈറലായി മാറിയത്. ഇതിനകം 50,000-ത്തിലധികം ആളുകൾ ആ വീഡിയോ കണ്ടുകഴിഞ്ഞു. 'റോബർട്ടോ, ആമീ, നിങ്ങൾ ഇപ്പോൾ മുതൽ മുയൽ ഭർത്താവും മുയൽ ഭാര്യയുമാണ്" എന്നാണ് വീഡിയോ ക്ലിപ്പിന് യൂട്യൂബ് നൽകിയ രസകരമായ ക്യാപ്‌ഷൻ. നിരവധി ട്വിറ്റർ ഉപയോക്താക്കൾ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചു കൊണ്ട് രംഗത്തെത്തി. ചില ആളുകൾ മുയൽ ദമ്പതികളെ അഭിനന്ദിക്കാനും ആശംസകൾ അറിയിക്കാനും മറന്നില്ല.
advertisement
യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള പൂർണമായ വീഡിയോയിൽ വിവാഹ പ്രഖ്യാപനം നടത്തുന്നതോടെ ചുറ്റും കൂടി നിൽക്കുന്ന ആളുകൾ ഹർഷാരവത്തോടെ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാൻ കഴിയും. കാരറ്റ് കേക്ക് മുറിച്ചും ഷാംപെയിനുകൾ പൊട്ടിച്ചുമാണ് വിവാഹാഘോഷങ്ങൾ നടന്നത്. വിവാഹത്തിന് ശേഷം മുയൽ ദമ്പതികൾ തങ്ങളുടെ ഉടമസ്ഥരോടൊപ്പം ഒരു ഫാമിലി ഫോട്ടോ എടുക്കുകയും ചെയ്തു. രണ്ട് മുയലുകൾക്കും 3 അടിയിൽ കൂടുതൽ വലിപ്പം ഉണ്ടെങ്കിലും 3 അടിയും 6 ഇഞ്ചുംവലിപ്പമുള്ള വരൻ റോബർട്ടോ ലോകത്തെ ഏറ്റവും വലിയ മുയലാണ്. നവ വിവാഹിതർക്ക് നമുക്കെല്ലാവർക്കും ആശംസകൾ നേരാം.
advertisement
മൃഗങ്ങൾ വിവാഹം കഴിക്കുന്നതിന്റെ ആദ്യത്തെ വീഡിയോ അല്ല ഇത്. വളർത്തു മൃഗങ്ങളുടെ വിവാഹച്ചടങ്ങിന്റെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. സമാനമായ മറ്റൊരു സംഭവം അടുത്തിടെ രണ്ട് നായകൾ തമ്മിലുള്ള വിവാഹം കഴിഞ്ഞതാണ്. ടെക്‌സാസിലെ ഒരു ആശുപത്രിയിലെ രണ്ട് തെറാപ്പി നായകളാണ് ആശുപത്രിയിൽ വെച്ച് തന്നെ പ്രൗഢഗംഭീരമായി നടന്ന ചടങ്ങിൽ വിവാഹം കഴിച്ചത്.
advertisement
പീച്ചസ് എന്നും ഡ്യൂക്ക് എന്നും പേരുള്ള നായകൾ ആശുപത്രി പരിസരത്ത് വെച്ച് പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത് പല തവണ കണ്ടിട്ടുണ്ടെന്നും അതിനെ തുടർന്നാണ് വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചതെന്നും ബന്ധപ്പെട്ട ആളുകൾ പ്രതികരിച്ചതായിഎ ബി സി 7 റിപ്പോർട്ട് ചെയ്യുന്നു. ആ ദമ്പതികൾ മനോഹരമായ ഒരു വിവാഹ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുകയും ഒരു കേക്ക് മുറിച്ചുകൊണ്ട്ആഘോഷങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ
Next Article
advertisement
'കടുപ്പക്കാരൻ ഇമേജ് ബ്രാന്റ് ചെയ്യപ്പെട്ടത്;വിയോജിക്കുന്നവരോട് വിദ്വേഷം തോന്നാറില്ല' മോഹൻലാലിനോട് 'കണ്ടും മിണ്ടിയും' മുഖ്യമന്ത്രി പിണറായി
'കടുപ്പക്കാരൻ ഇമേജ് ബ്രാന്റ് ചെയ്യപ്പെട്ടത്' മോഹൻലാലിനോട് 'കണ്ടും മിണ്ടിയും' മുഖ്യമന്ത്രി പിണറായി
  • താനൊരു കടുപ്പക്കാരനെന്ന ഇമേജ് ഉണ്ടെന്നും അതിൽ വ്യാകുലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

  • താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള എതിർപ്പിന്റെ ഭാഗമായാണ് വാർത്തകളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു

  • കുട്ടിക്കാല അനുഭവങ്ങളും കുടുംബ പശ്ചാത്തലവും ഫുട്ബോൾ, ക്രിക്കറ്റ് ഇഷ്ടങ്ങളും മുഖ്യമന്ത്രി പങ്കുവച്ചു.

View All
advertisement