നിക്കോൾ റിച്ചിയുടെ നാൽപ്പതാം പിറന്നാൾ ആഘോഷമാണ് ഗംഭീരമായി സംഘടിപ്പിച്ചത്. ഭർത്താവും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷത്തിൽ പങ്കെടുത്തത്. നിക്കോൾ റിച്ചിയുടെ ഫോട്ടോ പ്രിന്‍റ് ചെയ്ത കേക്കാണ് മുറിക്കാനായി എത്തിച്ചത്. അതിന് ചുറ്റിലുമായി മെഴുകുതിരി കത്തിച്ചുവെക്കുകയും ചെയ്തു. കേക്കിന് നടുവിൽ ഉണ്ടായിരുന്ന വലിയ രണ്ട് മെഴുകുതിരി ഊതിക്കെടുത്തുന്നതിനിടെ രണ്ടുവശങ്ങളിലായി അഴിഞ്ഞുകിടന്ന തലമുടിയിൽ തീപിടിക്കുകയായിരുന്നു. ഒരുവശത്തെ തീ അടുത്തുണ്ടായിരുന്ന സുഹൃത്ത് പെട്ടെന്ന് തന്നെ കെടുത്തി. എന്നാൽ മറുവശത്തെ മുടിയിലെ തീ ആളിക്കത്തി. ഇതോടെ പേടിച്ചു നിലവിളിക്കുകയായിരുന്നു നിക്കോൾ റിച്ചി.
advertisement
എന്നാൽ അവിടെ വെച്ച് വീഡിയോ കട്ടാകുകയാണ് ചെയ്യുന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. അതേസമയം അടുത്തുണ്ടായിരുന്ന ഭർത്താവും സുഹൃത്തും ചേർന്ന് തീ കെടുത്തിയെന്നും, നടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അവരുമായി അടുപ്പമുള്ളവർ പറയുന്നു.
ഏതായാലും നിക്കോൾ റിച്ചിയുടെ പിറന്നാൾ ആഘോഷ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി സെലിബ്രിറ്റികളാണ് ചിത്രം ലൈക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. നിക്കോൾ റിച്ചിയുടെ ഭർത്താവും ഗായകനുമായ ജോ യൽ മാഡൻ വീഡിയോയ്ക്ക് നൽകിയ അടികുറിപ്പ് ഇങ്ങനെയാണ്, 'സോ ഹോട്ട്'!.
ബംഗ്ലാവിൽനിന്ന് അപരിചിത ശബ്ദങ്ങൾ; പ്രേതമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായി അന്വേഷണ സംഘം
അമാനുഷിക ശക്തികളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും എപ്പോഴും കൗതുകമുണ്ടാക്കുന്ന വിഷയമാണ്. ഇതേ കുറിച്ച് പഠിക്കുന്ന നിരവധി സംഘങ്ങൾ ലോകത്തുണ്ട്. അത്തരമൊരു സംഘത്തിന്‍റെ പുതിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. അയർലൻഡിലെ മുൻ പ്രസിഡന്‍റിന്‍റെ ബംഗ്ലാവിൽനിന്ന് പ്രേതസാന്നിദ്ധ്യം തെളിയിക്കുന്ന ചിത്രങ്ങൾ ലഭിച്ചതായാണ് ഒരു അന്വേഷണ സംഘം അവകാശപ്പെടുന്നത്. അയർലണ്ടിലെ മയോ കൗണ്ടിയിലെ ഒരു പഴയ മാളികയിൽ നിന്നാണ് പ്രേത സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് ഇവർ പറഞ്ഞതായി യുകെ മിറർ റിപ്പോർട്ട് ചെയ്യുന്നു.
പാരാനോർമൽ സൂപ്പർ നാച്ചുറൽ ഇൻവെസ്റ്റിഗേഷൻ (പിഎസ്ഐ) അയർലണ്ട് എന്ന സംഘടനയാണ് മുൻ പ്രസിഡന്‍റായ ജോൺ മൂറിന്‍റെ ബംഗ്ലാവിൽനിന്ന് വിചിത്രമായ ശബ്ദങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്. ഇതിനൊപ്പം, ഈ സ്ഥലത്തെക്കുറിച്ചുള്ള വിചിത്രമായ കഥകളും അവർ പരിശോധിച്ചു. അങ്ങനെയാണ് ബംഗ്ലാവ് സന്ദർശിക്കാൻ പഠനസംഘം തീരുമാനിച്ചത്.
അയർലണ്ടിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഈ ബംഗ്ലാവിലെ മൂർ ഹാൾ കത്തിനശിച്ചിരുന്നു. പിന്നെ അത് ഒരിക്കലും പുതുക്കിപ്പണിയുക പോലും ചെയ്തില്ല. പ്രാദേശിക വിവരം അനുസരിച്ച്, ഈ മാളികയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഏതൊരാളും മുറെയുടെ ആത്മാവിനെ ഭയപ്പെടുന്നതായി അന്വേഷണ സംഘത്തിന് മനസിലായി. ശനിയാഴ്ച ഈ ബംഗ്ലാവിൽ എത്തിയ സംഘം ഉടനടി അവിടുത്തെ ചിത്രങ്ങൾ എടുക്കുകയാണ് ചെയ്തത്.
Also Read- അയല്‍വാസിയുടെ പൂന്തോട്ടത്തിലെ പുല്‍ത്തകിടിയില്‍ 4 അടി നീളമുള്ള മുതല; ഭയന്ന് വിറച്ച് യുവതി
മൂർ ഹാളിലെത്തി ചിത്രം എടുത്തപ്പോൾ, ജനാലയിൽ ഭയപ്പെടുത്തുന്ന ഒരു രൂപം കണ്ടതായാണ് സംഘം പറയുന്നു. എന്നാൽ രാത്രിയിൽ ഇത്തരം അസ്വാഭാവികതകളൊന്നും കണ്ടെത്താനായില്ല. തുടക്കത്തിൽ അമാനുഷിക പ്രവർത്തനങ്ങളുടെ നിരവധി തെളിവുകൾ ഉണ്ടായിരുന്നു. മുറേ ഹാളിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും ഇവിടെ നിന്ന് നിരവധി നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പിഎസ്ഐ ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നതെന്ന വിമർശനവും ശക്തമാണ്. ഫേസ്ബുക്ക് പോസ്റ്റ് അശാസ്ത്രീയമാണെന്നും ഇത്തരം വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കരുതെന്നും ആളുകൾ കമന്‍റ് ചെയ്യുന്നുണ്ട്. ചിലർക്ക് പ്രേതങ്ങളുടെ ചിത്രങ്ങൾ ഇഷ്ടമാണ്. ഒരു ഉപയോക്താവ് എഴുതി, 'ഇത് അതിശയകരമാണ്! ഇതുപോലുള്ള എല്ലാ കാര്യങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു !! നല്ല ഫോട്ടോ! ' അതേ സമയം, മറ്റൊരാൾ ആ ബംഗ്ലാവിനെ കുറിച്ചുള്ള തന്റെ അനുഭവം പറഞ്ഞു, 'വർഷങ്ങൾക്കുമുമ്പ് ഞാനും രാത്രിയിൽ ഈ ബംഗ്ലാവിൽ പോയിരുന്നു, പക്ഷേ അകത്തേയ്ക്ക് പോകുന്നതിനേക്കാൾ വേഗത്തിൽ ഞങ്ങൾ പുറത്തിറങ്ങി. അത്രത്തോളം ഭയപ്പെടുത്തിയ അനുഭവമാണ് അന്ന് ഉണ്ടായത്'. ഏതായാലും പിഎസ്ഐയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വലിയ ചർച്ചയായി മാറി കഴിഞ്ഞു.
