സ്ത്രീകൾ നഗ്നരായി മേശപ്പുറത്ത് കിടക്കുന്നതും അവർക്കു മുകളിൽ സുഷി വിളമ്പി വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആളുകൾ ഇത് കഴിക്കുന്നുമുണ്ട്. പിറന്നാൾ ആഘോഷത്തിൽ കാനി വെസ്റ്റിന്റെ ഇപ്പോഴത്തെ ഭാര്യ ബിയാങ്ക സെൻസോറിയും വെസ്റ്റിന് മുൻഭാര്യ കിം കർദാഷിയാനിൽ ജനിച്ച മകളും പങ്കെടുത്തിരുന്നു.
പോപ്പ് ക്രേവ് എന്ന ട്വിറ്റർ ഹാൻഡിലിലാണ് സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത്. “ഇന്നലെ രാത്രി തന്റെ 46-ാം പിറന്നാൾ പാർട്ടിയിൽ കാനി വെസ്റ്റ് ജാപ്പനീസ് രീതിയായ ന്യോതൈമോറി ഉൾപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ നഗ്നശരീരത്തിനു മുകളിൽ സുഷി വിളമ്പുന്ന രീതിയാണിത്”, എന്ന് ട്വീറ്റിൽ പറയുന്നു.
advertisement
കാനി വെസ്റ്റിന്റെ പിറന്നാൾ പാർട്ടിയിലെ ഫോട്ടോകളും ചിത്രങ്ങളും അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ഇതിനെതിരെ വിമർശനം ഉന്നയിച്ച് പലരും രംഗത്തെത്തി. “ഇയാൾ ഓരോ ദിവസവും വിചിത്രമായ കാര്യങ്ങളാണ് ചെയ്യുന്നത്,” എന്നാണ് ഒരാളുടെ കമന്റ്. “ഈ മനുഷ്യന് എങ്ങനെ ഇത്ര ആരാധകർ ഉണ്ടായെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാൻ അയാളെക്കുറിച്ച് കേൾക്കുന്നതെല്ലാം വളരെ അർത്ഥ ശൂന്യമായ കാര്യങ്ങളും വിഡ്ഢിത്തങ്ങളുമാണ്” , എന്ന് മറ്റൊരാൾ വീഡിയോക്കു താഴെ കുറിച്ചു. “ഇത് വളരെ വെറുപ്പിക്കുന്ന കാര്യങ്ങളാണ്,” എന്നും മറ്റൊരാൾ പറഞ്ഞു.
Also Read- ‘അനിയൻ മിഥുന്റെ ‘പ്രണയകഥ’ പച്ചക്കള്ളം; വുഷുവും വ്യാജം’: മേജർ രവി
പാർട്ടിക്കിടെ ബിയാങ്ക സെൻസോറിയും വെസ്റ്റിന്റെയും കിമ്മിന്റെയും മകൾ നോർത്തും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇരുവരും കൈപിടിച്ചു നടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നോർത്തും ബിയാങ്കയും ഇതിനു മുൻപും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വിവാദങ്ങളുടെ കളിത്തോഴനാണ് റാപ്പർ കാനി വെസ്റ്റ്. തടി കൂടുതലുള്ളവരെ അപമാനിച്ചും അദ്ദേഹം വിവാദത്തിൽ പെട്ടിട്ടുണ്ട്. ആരോടും എന്തും വിളിച്ചു പറയുന്നു അദ്ദേഹത്തിന്റെ സ്വഭാവം ആരാധകർക്കിടയിൽ പോലും അപ്രീതിക്ക് കാരണമായിരുന്നു. മുൻ ഭാര്യ കിം കർദാഷിയാനുമായുള്ള ബന്ധം മോശമായതോടെ വെസ്റ്റിന്റെ വ്യക്തിജീവിതത്തിലെ മോശം വശങ്ങളിൽ പലതും പുറത്ത് വന്നിരുന്നു. കാനി വെസ്റ്റിന്റെ തീവ്രമായ നിലപാടുകളെച്ചൊല്ലി പല തരത്തിലുള്ള ചർച്ചകളും നടന്നിട്ടുണ്ട്. വിദ്വേഷ പ്രസ്താവനകളും തീവ്രമായ ആരോപണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നാണ് ഒരു വിലയിരുത്തൽ. വെസ്റ്റിന് ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് 2016ൽ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ജീവിതകാലം മുഴുവൻ ഈ അവസ്ഥയുമായി മല്ലിടേണ്ടി വരുമെന്നും വിദഗ്ധർ പറഞ്ഞിരുന്നു.