'ഞാനൊരു ലെഫ്. കേണലാണ്, ഇന്ത്യൻ ആർമിയെക്കുറിച്ച് എന്തും പറയാമെന്നാണോ?' മിഥുന്റെ 'തള്ള്' പൊളിച്ചടുക്കി മോഹൻലാൽ

Last Updated:

മോഹൻലാലിൻറെ ചോദ്യം ചെയ്യലിന് പിന്നാലെ അനിയൻ മിഥുൻ കുഴഞ്ഞ് വീണുവെന്നാണ് പ്രമോ കാണിക്കുന്നത്

മിഥുൻ, മോഹൻലാൽ
മിഥുൻ, മോഹൻലാൽ
ഒട്ടേറെ മലയാളി പ്രേക്ഷകരുള്ള റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. അഞ്ചാം സീസൺ 5 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആത്യന്തം ആവേശകരമായ നാടകീയതയിലൂടെയാണ് മത്സരം മുന്നോട്ടുപോകുന്നത്. പത്തുപേരാണ് മത്സരത്തിൽ ഇനി അവശേഷിക്കുന്നത്. അവസാന അഞ്ചുപേരിൽ ഇടംപിടിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ.
ഈ ആഴ്ചയിൽ ഓരോരുത്തരുടേയും ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയാനാണ് ബിഗ് ബോസ് ഇത്തവണ വീക്കിലി ടാസ്കായി മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. ഷോയിലെ ഒരു മത്സരാർത്ഥിയായ അനിയൻ മിഥുൻ തന്റെ ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് വിവരച്ചു. അന്ന് അനിയൻ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. കശ്മീരിൽ ഇന്ത്യൻ ആർമിയുടെ പാരോകമാൻഡോയിലെ യുവതിയായിരുന്നു ആ വ്യക്തിയെന്നും മിഥുൻ പറഞ്ഞിരുന്നു. ഓഫീസ് റാങ്കിലുള്ള പഞ്ചാബിയായിരുന്നു യുവതിയെന്നും  അവളെ സ്‌നേഹിച്ചിരുന്നുവെന്നും മിഥുൻ പറഞ്ഞു.
യുവതി വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നും ദേശീയപതാക പുതച്ചുകിടന്ന മൃതദേഹം കെട്ടിപിടിച്ചുകരഞ്ഞുവെന്നും അനിയൻ മിഥുൻ പറഞ്ഞിരുന്നു. എന്നാൽ മിഥുൻ പറഞ്ഞതിലെ വിശ്വസ്യത അന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് മോഹൻലാൽ ചോദിക്കുന്നതാണ് തുടർന്ന് വന്ന പ്രൊമോയിൽ ഉള്ളത്. താൻ 15 കൊല്ലമായി ലെഫ്റ്റനൻറ് കേണൽ ആണെന്നും. ഇന്ത്യൻ ആർമിയെക്കുറിച്ച് എന്തും വിളിച്ച് പറയാമോ എന്നുമാണ് മോഹൻലാൽ ചോദിക്കുന്നത്.
advertisement
ഇന്ത്യൻ ആർമിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നും, വായിൽ തോന്നിയതൊക്കെ പറയാനുള്ളതാണോ ഇന്ത്യൻ ആർമിയെന്നും മോഹൻലാൽ മിഥുനോട് ചോദിച്ചു. പാര കമൻഡോയിൽ ഒരു ലേഡി ഇല്ലെന്ന് മോഹൻലാൽ തീർത്ത് പറഞ്ഞു. മോഹൻലാലിൻറെ ചോദ്യം ചെയ്യലിന് പിന്നാലെ അനിയൻ മിഥുൻ കുഴഞ്ഞ് വീണുവെന്നാണ് പ്രമോ കാണിക്കുന്നത്.
advertisement

View this post on Instagram

A post shared by Asianet (@asianet)

advertisement
വാരാന്ത്യ എപ്പിസോഡിനായി മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്. എന്തു നിലപാടാവും ഈ വിഷയങ്ങളിലെല്ലാം മോഹൻലാലും ബിഗ് ബോസും കൈകൊള്ളുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. “ജീവിതത്തിലെ ഉയർച്ച താഴ്ചകൾ വിവരിച്ച ടാസ്കിൽ ചിലരൊക്കെ പറഞ്ഞത് നെല്ലിനേക്കാൾ പതിരായിരുന്നോ എന്നു സംശയമുണ്ട്. ചിലരുടെ കഥകൾ വാസ്തവ വിരുദ്ധമായി തോന്നി,” എന്നാണ് മോഹൻലാൽ പ്രമോയിൽ പറയുന്നത്.
advertisement
അതേസമയം, നെല്ലിനേക്കാൾ പതിരുള്ള ജീവിതകഥ എന്ന് മോഹൻലാൽ ഉദ്ദേശിച്ചത് അനിയൻ മിഥുന്റെ കഥയെ കുറിച്ചാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ടാസ്കിനു തൊട്ടു പിന്നാലെ തന്നെ മിഥുൻ പറഞ്ഞ കഥ ഉയർത്തിയ സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടികാണിച്ചിരുന്നു.
“മിഥുൻ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്കിൽ ഇന്ത്യൻ ആർമിയിലെ തൻറെ ഗേൾ ഫ്രണ്ടിനെ പറ്റി പറഞ്ഞ കഥ കള്ളം ആണെന്ന് കേട്ട പ്രേക്ഷകർക്കും ഇതിനെ കുറിച്ച് അനേഷിച്ചവർക്കും അറിയാൻ സാധിച്ചു. ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ച താങ്കൾ അവതാരകനായി എത്തുന്ന ഷോയിൽ ഇത്രയും ഗുരുതരമായ ഒരു പരാമർശം നടത്തിയ മിഥുന്റെ കാര്യത്തിൽ താങ്കളുടെ നിലപാട് അറിയാൻ താല്പര്യം ഉണ്ട്,” എന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും മോഹൻലാലിനെ അറിയിക്കാൻ ശ്രമിച്ചിരുന്നു. പ്രേക്ഷകരുടെ ഭാഗത്തു നിന്നുയർന്ന ഈ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരവുമായാണോ മോഹൻലാൽ എത്തുക എന്ന് വൈകാതെ അറിയാം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാനൊരു ലെഫ്. കേണലാണ്, ഇന്ത്യൻ ആർമിയെക്കുറിച്ച് എന്തും പറയാമെന്നാണോ?' മിഥുന്റെ 'തള്ള്' പൊളിച്ചടുക്കി മോഹൻലാൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement