'അനിയൻ മിഥുന്റെ 'പ്രണയകഥ' പച്ചക്കള്ളം; വുഷുവും വ്യാജം': മേജർ രവി

Last Updated:

''കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഒരാൾ വന്നിട്ട് എന്തു പറഞ്ഞാലും അത് മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. ഈ മനുഷ്യന്റെ പേരിൽ വേണമെങ്കിൽ കേസ് കൊടുക്കാൻ എനിക്കു സാധിക്കും''

മേജര്‍ രവി, അനിയൻ മിഥുൻ
മേജര്‍ രവി, അനിയൻ മിഥുൻ
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥി അനിയൻ മിഥുൻ പരിപാടിക്കിടെ ഇന്ത്യൻ ആർമിയെക്കുറിച്ചു പറഞ്ഞ കഥ പച്ചക്കള്ളമെന്ന് മേജർ രവി. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിനു വരെ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി പറയുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ പാരാ കമാന്‍ഡോയില്‍ ഒരു വനിത പോലും ഇതുവരെ ഉണ്ടായിട്ടില്ല. അനിയൻ മിഥുൻ എന്ന വ്യക്തിക്ക് പാരാ കമാന്‍ഡോ എന്നാൽ എന്തെന്നു ചെറിയ ധാരണ പോലും ഇല്ലെന്നും മേജർ രവി പറയുന്നു.
മിഥുൻ പറഞ്ഞതുപോലെ നെറ്റിയിൽ വെടികൊണ്ട് ഇതുവരെ ഒരു വനിതാ ഓഫീസർ ഇന്ത്യൻ പട്ടാളത്തിൽ മരിച്ചിട്ടില്ലെന്നും പ്രശസ്തിക്കു വേണ്ടി പച്ചക്കള്ളം പടച്ചുവിടുന്ന ഈ മത്സരാർത്ഥി സ്വന്തം വുഷു കരിയറിനെക്കുറിച്ചു പറഞ്ഞ കഥ പോലും സംശയാസ്പദമാണെന്നും മേജര്‍ രവി പറയുന്നു.
മേജർ രവിയുടെ വാക്കുകൾ- ”കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഒരാൾ വന്നിട്ട് എന്തു പറഞ്ഞാലും അത് മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. ഈ മനുഷ്യന്റെ പേരിൽ വേണമെങ്കിൽ കേസ് കൊടുക്കാൻ എനിക്കു സാധിക്കും. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. ലാലേട്ടനും ഞാനുമൊക്കെ ഒരുമിച്ച് കശ്മീരിൽ സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ പോയിട്ടുള്ള ലാലേട്ടൻ ഇതിനു കൃത്യമായി മറുപടി കൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ആദ്യത്തെ പാസിങ് ഔട്ടിന് ഞങ്ങൾ പോയിട്ടുണ്ട്. ഏറ്റവും റിസ്‌ക്കുള്ള സെക്‌ഷൻ സ്ത്രീകൾക്കു കൊടുത്തിട്ടില്ല. ഇന്റലിജൻസിൽ ആണ് സ്ത്രീകൾ പിന്നീട് കശ്മീർ സേനയിൽ പോയത്. അതും അവർ ഹെഡ് ക്വാർട്ടേഴ്‌സിൽ ആയിരിക്കും ഇരിക്കുന്നത്.
advertisement
 കഴിഞ്ഞ വർഷമാണ് ആയുധം ഉപയോഗിക്കുന്ന സേനയിൽ സ്ത്രീകൾക്ക് പൊസിഷൻ കൊടുക്കാം എന്ന തീരുമാനം വന്നതുതന്നെ. പിന്നെ എങ്ങനെയാണ് ഈ മനുഷ്യൻ പാരാ കമാന്‍ഡോയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നതെന്ന് എനിക്കറിയില്ല. ഞാൻ പാരാ കമാൻഡോയിൽ വർക്ക് ചെയ്യുമ്പോഴാണ് എൻഎസ്ജി കമാൻഡോയുടെ ഓഫർ വന്ന് അങ്ങോട്ടു പോയത്. ഏറ്റവും ദുഷ്കരമായ ജോലിയാണ് പാരാകമാന്‍ഡോയുടേത്. അതിൽ ഉള്ള എല്ലാവരും ഒരുപോലെ റിസ്ക് ഉള്ള ജോലി ആണ് ചെയ്യുന്നത്. ഈ മത്സരാർത്ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫീസറും ഇന്നേവരെ ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. ഇയാൾ പറഞ്ഞതുപോലെ, സന എന്നൊരു പേര് ഞാൻ കേട്ടിട്ടുണ്ട്. അവർ പക്ഷേ യുദ്ധത്തിൽ മരിച്ചതല്ല, എന്തോ അപകടത്തിൽ ആണ് മരിച്ചത്.
advertisement
View this post on Instagram
advertisement
ഞാൻ ഇദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. ഒരെണ്ണത്തിനെങ്കിലും ശരിയായ ഉത്തരം ഇദ്ദേഹം പറയുമെന്ന് തോന്നുന്നില്ല. ആ വനിതാ ഓഫീസറെക്കുറിച്ച് വളരെ ചീപ്പ് ആയിട്ടാണ് ഇയാൾ സംസാരിച്ചിരിക്കുന്നത്. ‘‘ഞാൻ അവിടെ ചെന്നു അപ്പോൾ അവൾ എന്നെ പ്രൊപ്പോസ് ചെയ്തു’’ ഇയാൾ അവിടെ ചെല്ലുമ്പോൾ തന്നെ പ്രൊപ്പോസ് ചെയ്യാൻ സ്ത്രീകൾ അവിടെ കാത്തിരിക്കുകയായിരുന്നോ? കശ്മീരിൽ യുദ്ധത്തിന് സന്നദ്ധയായി നിൽക്കുന്ന ഒരു പാരാ കമാൻഡോ അത്രയ്ക്ക് ചീപ്പാണോ? ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർ ആരും പ്രൊപ്പോസ് ചെയ്യാൻ കഴിയുന്ന രീതിയിൽ ചീപ്പല്ല. അവർക്ക് ഒരു അന്തസ്സുള്ള സ്ഥാനമുണ്ട്. അവൾ, ഇവൾ എന്നൊക്കെയാണ് ഇയാൾ അവരെ സംബോധന ചെയ്യുന്നത് അവിടെത്തന്നെ ഇയാളുടെ സ്റ്റാൻഡേർഡ് നമുക്ക് മനസ്സിലാക്കാം.
advertisement
ആ വനിതാ ഓഫിസർ പ്രൊപ്പോസ് ചെയ്തപ്പോൾ അയാൾ അത് തിരസ്കരിച്ചത്രേ. എന്നിട്ട് അവരെയും കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങി എന്നാണ് പറയുന്നത്. അതുകഴിഞ്ഞു വന്നപ്പോൾ അവർ വീണ്ടും പ്രൊപ്പോസ് ചെയ്തു. അയാൾ റിജക്ട് ചെയ്തു. എന്തുകൊണ്ട്? ഇയാൾക്ക് ഇത്രയും ഡിമാൻഡോ? അവരുടെ വീട്ടിൽ പോയി ശാപ്പാട് കഴിച്ചു എന്നിട്ടും പ്രപോസൽ തിരസ്കരിക്കുകയാണ്. ഇതൊക്കെ ഒരു തള്ളൽ ആണ് എന്നാണ് മനസ്സിലാകുന്നത്. അവിടെ ഉള്ള ഒരു മത്സരാർത്ഥി പോലും ഇതൊന്നും വിശ്വസിച്ചിട്ടില്ല”- മേജർ രവി പറയുന്നു.
advertisement
അവനൊരു ഫേക്കും ബോധമില്ലാത്തവനുമാണ്. അവന്റെ വുഷു കഥയും വ്യാജമാണ്. വുഷു അസോസിയേഷന്റെ ഭാരവാഹി എന്നെ ബന്ധപ്പെട്ടിരുന്നു. ഔദ്യോഗികമായ വുഷു ചാമ്പ്യന്‍ഷിപ്പില്‍ മിഥുന്‍ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നാണ് അവർ പറയുന്നത്. അവിടെ തന്നെ രണ്ട് കഥകളും വ്യാജമാണെന്ന് വ്യക്തമായെന്നും മേജർ രവി പറയുന്നു.
മാനസിക സ്ഥിരതയില്ലാത്ത ഒരാള്‍ പറഞ്ഞ കാര്യത്തിന് പുറകെ പോയാല്‍ നമ്മള്‍ വിചാരിച്ച പോലെ ആയിരിക്കില്ല കാര്യങ്ങള്‍ പോവുന്നതെന്നും മേജർ രവി പറയുന്നു. പട്ടാളം ഔദ്യോഗികമായി ചോദ്യം ചെയ്യാനായി നമ്പർ 10 സെല്ലിലേക്ക് വിളിച്ച് കഴിഞ്ഞാല്‍ അതൊന്നും നേരിടാനാവില്ല. ഇന്നലെ ലാലേട്ടന്റെ നാല് ചോദ്യം പോലും നേരിടാനാവാതെ ബോധംകെട്ട് വീഴുന്നത് കണ്ടതാണ്. വീണ്ടും വരുന്നത് മറ്റൊരു കഥയുമായാണ്. ലാലേട്ടന് ഈ കാര്യങ്ങള്‍ എല്ലാം അറിയാം. പട്ടാളവുമായി ബന്ധപ്പെട്ട കാര്യങ്ങളുള്‍പ്പടെ ഞങ്ങള്‍ നിരന്തരം അയച്ചുകൊണ്ടിരിക്കുന്നതാണ്. ‘അണ്ണാ… ഒരു ഡെഡ് ബോഡി കിടക്കുന്നു, അവിടേക്ക് ഒരു സിവിലിയന്‍ പോയി കെട്ടിപിടിക്കുന്നു’ ഇതൊക്കെ നടക്കുമോയെന്നാണ് ലാല്‍ ചോദിച്ചത്- മേജർ രവി പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അനിയൻ മിഥുന്റെ 'പ്രണയകഥ' പച്ചക്കള്ളം; വുഷുവും വ്യാജം': മേജർ രവി
Next Article
advertisement
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement