Also Read- 'എന്നെ വിവാഹം ചെയ്യൂ' എന്ന് സണ്ണിയുടെ ഫോട്ടോ ക്യാപ്‌ഷൻ; റെഡിയായി ഗുണ്ടൂർ സ്വദേശി
എ പി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിങ്ങനെ
‘ജീത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബി ജെ പി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്... ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും... അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൻ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജീത്തു.’
advertisement
Also Read- ഞായറാഴ്ച ദിവസം പൃഥ്വിക്കൊപ്പം ഒരു കാർ യാത്ര; വീഡിയോ പങ്കുവച്ച് സുപ്രിയ മേനോൻ
എന്നാൽ വിമാനത്തിൽ എവിടെയാണ് മൊബൈൽ ഫോണിന് റെയ്ഞ്ചുള്ളതെന്നും മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ തുടങ്ങിയ ചോദ്യങ്ങളാണ് ചിലർ ഉയർത്തിയത്. ടെലിഗ്രാമിൽ കിട്ടിയ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തു കണ്ടതല്ലേ? വിമാനത്തിൽ കയറുമ്പോൾ മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ? രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടു കണ്ടതാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമർശകർ ഉയർത്തിയത്. കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും ചിലർ ഇറക്കി. ചിലർ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു.
Also Read- 'ദൃശ്യം രണ്ടിനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം'
എന്നാൽ ആമസോൺ പ്രൈമിൽ വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമുണ്ടെന്നും ഫ്ലൈറ്റ് മോഡിലും കാണാമെന്നും വിശദമാക്കിയാണ് അബ്ദുള്ളക്കുട്ടി വിമർശകരുടെ വായടപ്പിച്ചത്. ഇതിന്റെ പേരിലുള്ള തെറിവിളി പഠനാർഹമായ ചർച്ചയാക്കി മാറ്റിയതിന് പോരാളികൾക്ക് നന്ദി പറയുന്നുമുണ്ട് അദ്ദേഹം പറഞ്ഞു. കോഴിക്കോട് - ഡൽഹി വിമാന യാത്രയ്ക്കുള്ള സമയം ദൃശ്യം 2 കാണാൻ ധാരാളമാണെന്നും അബ്ദുള്ളക്കുട്ടിയെ അനുകൂലിക്കുന്നവർ ടൈം ചാർട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് വ്യക്തമാക്കുകയും ചെയ്തു.
