'ദൃശ്യം രണ്ടിനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം'; മോഹന്‍ലാലും ജീത്തു ജോസഫും പ്രേക്ഷകരോട് സംവദിക്കുന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജിൽ ഇന്നു വൈകിട്ട് ഏഴ് മണിയോടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മറുപടിയുമായി എത്തുന്നത്.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം രണ്ടാം പതിപ്പ് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ സിനിമ സംബന്ധിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എത്തുകയാണ് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും. ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇരുവരും പ്രേക്ഷകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുന്നത്. അതുവരെ സിനിമ കണ്ടവര്‍ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് മോഹന്‍ലാല്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.
'ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‌ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകന്‍ ജീത്തു ജോസഫും എത്തുന്നൂ, കഴിയുന്നത്ര ഉത്തരം നല്‍കാം' - മോഹൻ ലാൽ വീഡിയോയിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി പത്തൊൻപതിനാണ് ആമസോൺ പ്രൈം വീഡിയോയിൽ ദൃശ്യം 2 ലോകമെമ്പാടും റീലീസ് ആയത്. സിനിമ റിലീസ് ആയി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷക പ്രതികരണം വന്നു കഴിഞ്ഞിരുന്നു. 'ട്വിസ്റ്റോട് ട്വിസ്റ്റ്' എന്ന് ആയിരുന്നു സിനിമ കണ്ടതിനു ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം. പിന്നാലെ സംവിധായകൻ ജീത്തു ജോസഫിന് ട്രോളുകളുടെ പ്രവാഹം ആയിരുന്നു.
advertisement
ഏതായാലും ദൃശ്യം അനുകൂലവും പ്രതികൂലവും ആയ നിരവധി അഭിപ്രായങ്ങൾ കേട്ട് മുന്നേറുകയാണ്. ഇതിനിടെ സിനിമയിലെ ക്രിസ്ത്യൻ കഥാപാത്രങ്ങളാണ് കൂടുതലുള്ളതെന്നും ആരോപിച്ച് വിദ്വേഷ ട്വീറ്റുകളും പ്രചരിച്ചിരുന്നു. ഏതായാലും പോസിറ്റീവും നെഗറ്റീവും ആയ എല്ലാ കമന്റുകളെയും സ്വാഗതം ചെയ്യുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ഇതിനിടയിൽ വിവിധ ഭാഷകളിൽ ഇറങ്ങിയ ദൃശ്യം ഒന്നാം ഭാഗം സിനിമയിലെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജീത്തു ജോസഫ് ഓരോ ഭാഷയിലെയും ദൃശ്യം കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്നത്.
advertisement
മലയാളത്തിൽ ജോർജുകുട്ടിയും കുടുംബവും
മോഹൻലാലും മീനയും ജോർജു കുട്ടിയും റാണിയുമായി എത്തിയപ്പോൾ പെൺമക്കളുടെ വേഷത്തിൽ എത്തിയത്
അൻസിബയും എസ്തറുമായിരുന്നു.
തമിഴിൽ പാപനാശം
ജീത്തു ജോസഫ് തന്നെയാണ് തമിഴിലും സിനിമ സംവിധാനം ചെയ്തത്. കമൽ ഹാസൻ, ഗൗതമി, നിവേദ തോമസ്,
എസ്തർ എന്നിവരാണ് തമിഴിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
Also Read ദൃശ്യം കുടുംബങ്ങളെ പരിചയപ്പെടുത്തി ജീത്തു ജോസഫ്; അണ്ണന്റെ തട്ട് താണുതന്നെ ഇരിക്കുമെന്ന് ആരാധകർ
തെലുങ്കിൽ ദൃശ്യം തന്നെ
ശ്രീപ്രിയ ആണ് തെലുങ്കിൽ ദൃശ്യം സംവിധാനം ചെയ്തത്. വെങ്കടേഷ്, മീന, കൃതിക ജയകുമാർ, എസ്തർ അനിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
advertisement
ബോളിവുഡിലും ദൃശ്യം
നിഷികാന്ത് കാമത്ത് ആണ് ബോളിവുഡിൽ ദൃശ്യം സംവിധാനം ചെയ്തത്. അജയ് ദേവ്ഗൺ, താബു, ഇഷിത ദത്ത,
മൃണാൾ ജാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ചൈനീസിൽ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്
ജീത്തു ജോസഫിന്റെ ദൃശ്യത്തെ ആസ്പദമാക്കി ചൈനീസിൽ സാം ക്വാഹ് ആണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് സംവിധാനം ചെയ്തത്.
കന്നഡയിൽ ദൃശ്യ
പി വാസുവാണ് കന്നഡയിൽ ദൃശ്യം സംവിധാനം ചെയ്തത്. രവി ചന്ദ്രൻ, നവ്യ നായർ, സ്വരൂപിണി നാരായൺ, ഉന്നതി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
advertisement
ശ്രീലങ്കയിൽ ധർമ്മയുദ്ധയ
ശ്രീലങ്കയിലെ സിൻഹള ഭാഷയിൽ ഇറങ്ങിയ ധർമ്മയുദ്ധയ എന്ന ചിത്രം ദൃശ്യം ആസ്പദമാക്കിയാണ്. ചെയ്യാർ രവി ആണ് ചിത്രം സംവിധാനം ചെയ്തത്. ജാക്സൺ ആന്തണി, ദിൽഹാനി ഏകനായകേ, തിസുരി യുവാനിക, വിനുമി വൻസധി എന്നിവരാണ് ശ്രീലങ്കൻ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2021 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദൃശ്യം രണ്ടിനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം'; മോഹന്‍ലാലും ജീത്തു ജോസഫും പ്രേക്ഷകരോട് സംവദിക്കുന്നു