TRENDING:

കോവിഡ് പോസിറ്റീവായ അമ്മായിഅച്ഛനെ തോളിലേറ്റി മരുമകൾ ആശുപത്രിയിലേക്ക്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

Last Updated:

ഫോട്ടോ വൈറലായതിനെക്കുറിച്ചൊന്നും നിഹാരികയ്ക്ക് അറിയില്ല. എന്നാൽ, തനിക്ക് കടുത്ത ഏകാന്തതയും ആകെ തകർന്ന പോലെയുമാണ് തോന്നുന്നതെന്ന് അവർ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഹ: കോവിഡ് പോസിറ്റീവ് ആയ അമ്മായി അച്ഛനെ തോളിലേറ്റി പോയ നിഹാരികയെന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനങ്ങൾ ഒന്നും ലഭിച്ചില്ല. ഇതിനെ തുടർന്നാണ് നിഹാരിക അമ്മായി അച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് പോയത്.
Niharika
Niharika
advertisement

തുലേശ്വർ ദാസിന്റെ മകനും നിഹാരികയുടെ ഭർത്താവുമായ സൂരജ് ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകലെയാണ്. ഭർത്താവിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പിതാവിനെ ശുശ്രൂഷിക്കേണ്ട ചുമതല നിഹാരിക ഏറ്റെടുക്കുകയായിരുന്നു. അസമിലെ രാഹ ജില്ലയിലെ ഭട്ടിഗാവോൺ മേഖലയിലാണ് സംഭവം. കോവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനെ തുടർന്ന് അമ്മായി അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ നിഹാരിക നിരവധി പേരുടെ സഹായം തേടിയെങ്കിലും ആരും മുന്നോട്ടു വന്നില്ല. ഇതിനെ തുടർന്ന് അമ്മായി അച്ഛനെ ചുമലിലേറ്റി നടക്കുകയായിരുന്നു നിഹാരിക. തുടർന്ന് രാധാ ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചു. പരിശോധിച്ചപ്പോൾ നിഹാരികയും കോവിഡ് പോസിറ്റീവ് ആയി.

advertisement

In an amazing display of women-power today, Niharika Das, a young woman from Raha, carried her COVID positive father-in-law, Thuleshwar Das, on her back while taking him to the hospital. However, she too tested positive later.

അമ്മായി അച്ഛനെ തോളിലേറ്റി നടന്നുപോയ നിഹാരിക സോഷ്യൽ മീഡിയയിൽ താരമായി. നിരവധി പേരാണ് നിഹാരികയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ, ഈ അഭിനന്ദനങ്ങളെയെല്ലാം അവഗണിച്ച നിഹാരിക താൻ കടന്നു പോയ വഴികളിലൂടെ ആരും കടന്നു പോകാതിരിക്കട്ടെയെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വേറൊരു വഴിയും ഇല്ലാത്തതിനാലാണ് തനിക്ക് അമ്മായി അച്ഛനെ തോളിലേറ്റി പോകേണ്ടി വന്നതെന്ന് നിഹാരിക വ്യക്തമാക്കി. ജൂൺ രണ്ടിനാണ് നിഹാരികയുടെ അമ്മായി അച്ഛൻ കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന്, വീട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് അമ്മായി അച്ഛനെ കൊണ്ടു പോകാൻ ഓട്ടോറിക്ഷക്കാരുടെ സഹായം തേടിയെങ്കിലും ആരും തയ്യാറായില്ല. ഇതിനെ തുടർന്നാണ് ആ സാഹസികത നിഹാരിക തന്നെ ഏറ്റെടുത്തത്.

advertisement

ഇന്ധനവില വർദ്ധന: പാളയിൽ ഇരുന്ന് കെട്ടിവലിച്ച് കെ എസ് യുക്കാരുടെ വേറിട്ട പ്രതിഷേധം

'എന്റെ അമ്മായി അച്ഛൻ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത വിധം അവശനായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് എന്റെ ഭർത്താവ് സിലിഗുരിയിൽ ആയിരുന്നു. അതിനാൽ തന്നെ എന്റെ പിറകിലിരുത്തി കൊണ്ടുപോകുകയല്ലാതെ വേറെ മാർഗമൊന്നും ഉണ്ടായിരുന്നില്ല'. അവരുടെ വീട്ടിലേക്കുള്ള റോഡ് വാഹനഗതാഗതത്തിന് യോഗ്യമല്ലെന്നും അതുകൊണ്ട് ഓട്ടോറിക്ഷകൾക്ക് വീടിന്റെ പടിക്കലേക്ക് എത്താൻ കഴിയുമായിരുന്നില്ലെന്നും നിഹാരിക പറഞ്ഞു. ഇതിനെ തുടർന്ന് നിഹാരിക ഓട്ടോറിക്ഷയുടെ അടുത്തുവരെ അമ്മായിഅച്ഛനെ ചുമലിലേറ്റി എത്തിക്കുകയായിരുന്നു.

advertisement

അതേസമയം, തുലേശ്വർ ദാസിനെ ജില്ലാ കോവിഡ് കെയർ സെന്ററിലേക്ക് അയയ്ക്കാനും നിഹാരികയോട് വീട്ടിൽ ഐസൊലേഷനിൽ കഴിയാനും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. എന്നാൽ പ്രായമായ അമ്മായിയച്ഛനെ തനിച്ച് ആശുപത്രിയിലേക്ക് അയയ്ക്കാൻ നിഹാരിക വിസമ്മതിച്ചു. തുടർന്ന്, 21 കിലോമീറ്റർ അകലെയുള്ള നാഗോൺ ഭോഗേശ്വരി ഫുക്കാനാനി സിവിൽ ഹോസ്പിറ്റലിലെ കോവിഡ് ആശുപത്രിയിലേക്ക് തുലേശ്വർ ദാസിനെ അയയ്ക്കാൻ ഒരു സംവിധാനം ഏർപ്പെടുത്തി.

Operation Java | അന്ന് മൈക്രോസോഫ്റ്റിന്റെ CEO ആരാണെന്ന് അറിയാതെ അഭിമുഖത്തിൽ തോറ്റു; ഇന്ന് അയാളുടെ സിനിമ കാണണമെന്ന് കുട്ടികളോട് പറഞ്ഞ് മൈക്രോസോഫ്റ്റ് ടീം

'അതുകൊണ്ട് ഞങ്ങൾക്ക് വീണ്ടും ഒരു സ്വകാര്യ വാഹനത്തെ ആശ്രയിക്കേണ്ടി വന്നു. അവിടെ ആംബുലൻസോ സ്ട്രച്ചറോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കാറിലേക്ക് അദ്ദേഹത്തെ വീണ്ടും ഞാൻ തന്നെ ചുമന്നു പോകേണ്ടി വന്നു. ആളുകൾ ഉറ്റു നോക്കിയെങ്കിലും ആരും സഹായിക്കാനായി മുന്നോട്ടു വന്നില്ല. അമ്മായിഅച്ഛൻ ഏതാണ്ട് അബോധാവസ്ഥയിൽ ആയിരുന്നു. അതുകൊണ്ടു തന്നെ ശാരീരികമായും മാനസികമായും ഒരുപാട് അദ്ധ്വാനം അദ്ദേഹത്തെ വഹിക്കാൻ വേണ്ടി വന്നു.' - എന്നാൽ, ആ സമയത്ത് ആരോ നിഹാരികയുടെ ഫോട്ടോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.

അതേസമയം, നാഗോൺ സിവിൽ ആശുപത്രിയിൽ എത്തിയെങ്കിലും സഹായവുമായി ആരും എത്തിയില്ലെന്നും അദ്ദേഹത്തെ ചുമലിലേറ്റ് പടികൾ കയറേണ്ടി വന്നെന്നും നിഹാരിക വ്യക്തമാക്കി. എല്ലാം കൂടി ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരം ആ ദിവസം താൻ അദ്ദേഹത്തെ ചുമലിലേറ്റിയെന്നും നിഹാരിക വ്യക്തമാക്കി. ഫോട്ടോ വൈറലായതിനെക്കുറിച്ചൊന്നും നിഹാരികയ്ക്ക് അറിയില്ല. എന്നാൽ, തനിക്ക് കടുത്ത ഏകാന്തതയും ആകെ തകർന്ന പോലെയുമാണ് തോന്നുന്നതെന്ന് അവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് പോസിറ്റീവായ അമ്മായിഅച്ഛനെ തോളിലേറ്റി മരുമകൾ ആശുപത്രിയിലേക്ക്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories