Operation Java | അന്ന് മൈക്രോസോഫ്റ്റിന്റെ CEO ആരാണെന്ന് അറിയാതെ അഭിമുഖത്തിൽ തോറ്റു; ഇന്ന് അയാളുടെ സിനിമ കാണണമെന്ന് കുട്ടികളോട് പറഞ്ഞ് മൈക്രോസോഫ്റ്റ് ടീം

Last Updated:

തരുൺ മൂർത്തിയുടെ ആദ്യചിത്രമാണ് ഓപ്പറേഷൻ ജാവ.

ലുക്മാൻ, ബാലു വർഗിസ്, തരുൺ മൂർത്തി
ലുക്മാൻ, ബാലു വർഗിസ്, തരുൺ മൂർത്തി
കോവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ റിലീസിന് എത്തിയ പടങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ ജാവ. കോവിഡിനിടയിലും നിരവധി പേരാണ് പടം കാണാൻ തിയറ്ററിൽ എത്തിയത്. രണ്ടാം തരംഗത്തെ തുടർന്ന് ലോക്ക്ഡൗണിനെ തുടർന്ന് തിയറ്ററുകൾ അടച്ചെങ്കിലും ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ വൻ സ്വീകരണമായിരുന്നു ഓപ്പറേഷൻ ജാവയ്ക്ക് ലഭിച്ചത്.
സിനിമയിലെ ചർച്ച ചെയ്ത വിഷയവും അത് അവതരിപ്പിച്ച രീതിയും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ബി ടെക് കഴിഞ്ഞ കാലത്തിനു ശേഷം താൻ ജോലിക്കായി നടത്തിയ ശ്രമങ്ങളും അതിലുണ്ടായ പരാജയങ്ങളും സിനിമ ഇറങ്ങിയതിനു ശേഷം തനിക്കുണ്ടായ ഒരു സന്തോഷവും പങ്കുവെയ്ക്കുകയാണ് തരുൺ മൂർത്തി. ഫേസ്ബുക്കിലാണ് തരുൺ മൂർത്തി തന്റെ സന്തോഷം പങ്കുവെച്ചത്.
advertisement
തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'പറഞ്ഞു തുടങ്ങുമ്പോൾ എന്റെ btech കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റർവ്യൂകൾ attend ചെയ്യുന്ന സമയം, ബാംഗ്ലൂർ താമസിച്ചു അവിടുത്തെ കമ്പനികളിൽ CV കൊടുത്ത് ജോലിക്ക് വേണ്ടി അലയുന്ന കാലമാണ്. അങ്ങനെ ആറ്റുനോറ്റ് കാത്തിരുന്ന് ഒരു ഇന്റർവ്യൂ വീണു കിട്ടി.
അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിറ്റ്യൂഡ് ഉണ്ടെന്ന് കാണിച്ച് ഞാൻ ഇന്റർവ്യൂ ബോർഡിന് മുന്നിലിരുന്നു.
അപ്പുറത്തു നിന്നു ചോദ്യങ്ങൾ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാൻ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിറ്റ്യൂഡും നിമിഷങ്ങൾക്കകം തകർന്നു തവിടു പൊടിയായി, ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെ ഞാൻ ഇളിഭ്യനായി എന്നു തന്നെ വേണം പറയാൻ.
advertisement
അന്ന് ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്.
1.Windows ന്റെ ഏറ്റവും latest version ഏതാണ് ?
ഞാൻ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു.
2.Microsoft ന്റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്.
അതിനും ഉത്തരമില്ലാതെ ഞാൻ ഞാൻ കീഴ്പ്പോട്ടു നോക്കിയിരുന്നു.
3.Microsoft ന്റെ head quaters എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല.
4.Microsoft ന്റെ CEO ആരാണ്?
ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ...
എനിക്കു നേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്രപോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങൾ recruit ചെയുക. എപ്പോഴും updated ആയിക്കൊണ്ടിരിക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആകാത്ത ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. Microsoft നെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്.
advertisement
Insert ചെയ്ത ഷർട്ട് വലിച്ചു പുറത്തിട്ട് ടൈയും ലൂസാക്കി പുറത്തേക്കിറങ്ങി ആ കമ്പനിയെ ഞാൻ ഒന്ന് നോക്കി. നിങ്ങൾ ഇപ്പോ ഓർക്കുന്നുണ്ടാകും ഈ കമ്പനി വിലക്ക് മേടിച്ചു ഹീറോയിസം കാണിക്കാനുള്ള നോട്ടം ആണ് ഇതെന്ന്. എങ്കിൽ നിങ്ങൾക്ക് തെറ്റി. സംഗതി ഇതാണ്. ഇന്ന് രാവിലെ Alexander Prasanth ന്റെ ഒരു വോയിസ്‌ മെസ്സേജ്. എടാ നീ അറിഞ്ഞോ? നമ്മൾ ഇന്റർനാഷണലി ഹിറ്റ്‌ ആണെന്ന്.
എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ആണ് കാര്യം പറയുന്നത്. മൈക്രോസോഫ്റ്റ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷൻ, മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്. അവര് ഡെമോ ക്ലാസ് എടുക്കുമ്പോൾ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷൻ ജാവ കാണണം എന്നാണ്. പൊതുവേ അവർ പഠനത്തിനിടയിൽ സിനിമ പ്രോത്സാഹിപ്പിക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം നിങ്ങൾ പഠിക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്..
advertisement
എന്താല്ലേ...!!!
Microsoft നിങ്ങൾ മുത്താണ്'
തരുൺ മൂർത്തിയുടെ ആദ്യചിത്രമാണ് ഓപ്പറേഷൻ ജാവ. തൊഴിൽ തട്ടിപ്പ്, ഓൺലൈൻ പണതട്ടിപ്പ്, ഫിലിം പൈറസി, ഹണി ട്രാപ്പ് തുടങ്ങി നിരന്തരം വാർത്തകളിൽ നാം കേൾക്കുന്ന സൈബർ കുറ്റകൃത്യങ്ങളാണ് ഈ സിനിമയിൽ പ്രധാനമായും ചർച്ച ചെയ്തത്. ലുക്മാൻ, ബാലു വർഗീസ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇർഷാദ് അലി, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടർ, വിനായകൻ, ധന്യ അനന്യ, വിനീത കോശി, ഷൈൻ ടോം ചാക്കോ എന്ന് തുടങ്ങി ഒരു വലിയ യുവതാരനിര അവരുടെ വേഷങ്ങൾ ഭംഗിയാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Film/
Operation Java | അന്ന് മൈക്രോസോഫ്റ്റിന്റെ CEO ആരാണെന്ന് അറിയാതെ അഭിമുഖത്തിൽ തോറ്റു; ഇന്ന് അയാളുടെ സിനിമ കാണണമെന്ന് കുട്ടികളോട് പറഞ്ഞ് മൈക്രോസോഫ്റ്റ് ടീം
Next Article
advertisement
ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട യാസിന്‍ മാലിക്‌
ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട യാസിന്‍ മാലിക്‌
  • യാസിന്‍ മാലിക് ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി അവകാശപ്പെട്ടു.

  • പാക്കിസ്ഥാനുമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സയീദുമായി കൂടിക്കാഴ്ച.

  • മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയി, ഗുജ്‌റാള്‍, ചിദംബരം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയതായി മാലിക്.

View All
advertisement